Advertisment

ആറു മാസത്തെ കാത്തിരിപ്പിനു വിരാമം; സോഷ്യൽ ഫോറം ഇടപെലിൽ ഇർഫാൻ അലി നാടണഞ്ഞു

New Update

ദമ്മാം: കോവിഡ്‌ പ്രതിസന്ധി മൂലം നാട്ടിലേക്കു പോകാൻ കഴിയാതെ പ്രയാസത്തിലായ ഇർഫാൻ അലി 6മാസത്തെ കാത്തിരിപ്പിനൊടുവിൽ നാടണഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ "നാട്ടിലേക്ക് ഒരു വിമാനടിക്കറ്റ്" പദ്ദതി പ്രകാരമാണു

Advertisment

publive-image

കോഴിക്കോട് സ്വദേശിയും ദമ്മാമിൽ ഹൌസ് ഡ്രൈവറായി ജോലി ചെയ്തു വരികയുമായിരുന്ന ഇർഫാൻ അലി കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. 6മാസത്തോളമായി ജോലിയും ശംബളവും ഇല്ലാതെ പിതാവിനൊപ്പം കഴിയുകയായിരുന്നു.

കോവിഡ് 19 രൂക്ഷമായതിനെ തുടർന്ന് പിതാവിന്റെ ജോലിയും നഷ്ടമായതോടെ നാട്ടിൽ പോവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ നിസ്സഹായവസ്ഥ മനസിലാക്കിയ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ, ഫോറം തുഖ്‌ബ ബ്ലോക്ക്‌ പ്രസിഡന്റ് ഷാജഹാൻ പേരൂർ, ഷൗകത്ത് ചെറുവെണ്ണൂർ എന്നിവർ ഇടപെടുകയും നാട്ടിലേക്ക് പോകാനുള്ള അവസരം ഒരുക്കുക യുമായിരുന്നു.

 

Advertisment