Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം ഇലക്ഷൻ കാംപയിൻ സംഘടിപ്പിക്കും

New Update

ദമ്മാം:ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ 'യഥാർത്ഥ ബദലിന് എസ് ഡി പി ഐ യെ പിന്തുണക്കൂ'എന്ന പ്രമേയത്തിൽ കിഴക്കൻ പ്രവിശ്യയിലുടനീളം പ്രചാരണം സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

അൽ ഹസ, കോബാർ, ദമ്മാം, ജുബൈൽ, ഖഫ്ജി തുടങ്ങിയ നഗരങ്ങളിൽ ഇലക്ഷൻ കൺവൻഷനുകൾ, ലഘുലേഖ വിതരണം, ഹൗസ് കാംപയിൻ, കോർണർ മീറ്റുകൾ എന്നിവ സംഘടിപ്പിക്കും.ഇതിനായി അബ്ദുസ്സലാം മാസ്റ്റർ മുഖ്യ രക്ഷാധികാരിയും നാസർ കൊടുവള്ളി ചെയർമാനുമായി 101 അംഗ കാംപയിൻ കമ്മിറ്റിക്ക് രൂപം നൽകി.

ഏപ്രിൽ 5 ന് മുഴുവൻ ബ്ലോക്കുകളിലും പ്രവർത്തക കൺവൻഷനുകളും ഏപ്രിൽ 12 ന് ദമ്മാമിൽ ബഹുജന സംഗമവും സംഘടിപ്പിക്കും.

രാജ്യത്തിന്റെ ജീവനാഡിയായ മതേതരത്വം തകർത്ത് പകരം ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കാനുള്ള പദ്ധതികളുമായി സംഘപരിവാരം മുമ്പോട്ട് പോകുമ്പോൾ,

ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങും സാധാരണക്കാരും ഇത്രയും കാലം പിന്തുണച്ച കോൺഗ്രസ് ഇടത് ഉൾപ്പെടെയുള്ള എല്ലാ മതേതര പാർട്ടികളും മൗനം പാലിക്കുകയും പിന്തുണ നൽകുകയുമാണ് ചെയ്യുന്നത്.മുന്നാക്ക സംവരണം, ബാബരി വിഷയം, കുത്തകവൽകരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഈ ഒത്ത് കളി ഇതിന്റെ തെളിവാണ്.

ഏഴ് പതിറ്റാണ്ടിന്റെ അവഗണനയുടെയും പീഡനങ്ങളുടെയും അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാനും ഇനിയും വഞ്ചിക്കപ്പെടാതിരിക്കാനായി ബഹുജൻ മുന്നേറ്റ ങ്ങളിലൂടെ യഥാർത്ഥ ബദൽ കെട്ടിപ്പടുക്കാനും ഹിന്ദുത്വ രാഷ്ട്രിയത്തെ പരാജയപ്പെ ടുത്താനും ഇന്ത്യൻ ജനത മുന്നോട്ട് വരണമെന്ന് സോഷ്യൽ ഫോറം ആവശ്യപ്പെട്ടു.

പ്രസിഡന്റ് നാസർ കൊടുവള്ളി അധ്യക്ഷത വഹിച്ചു.സലിം മുഞ്ചക്കൽ, നാസർ ഒടുങ്ങാട്, അൻസാർ കോട്ടയം, മുബാറക്ക്, റഹീം വടകര, അഹമ്മദ് യൂസുഫ്, അഷ്രഫ് മേപ്പയ്യൂർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment