'ഗെയിം ഓഫ് ത്രോണ്‍സ്' താരം ഇന്ദിര വര്‍മ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ലണ്ടന്‍: 'ഗെയിം ഓഫ് ത്രോണ്‍സ്' താരം ഇന്ദിര വര്‍മ്മയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 'ഗെയിം ഓഫ് ത്രോണ്‍സ്' നടന്‍ ക്രിസ്റ്റഫര്‍ ഹിവ്‌ജു COVID-19 അണുബാധയ്ക്ക് പോസിറ്റീവ് ആണെന്ന് പരിശോധിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ദിരയുടെ രോഗനിര്‍ണയം.

Advertisment

publive-image

ഇതിഹാസ എച്ച്‌ബി‌ഒ സീരീസില്‍ എല്ലാരിയ സാന്‍‌ഡ് ആയി അഭിനയിച്ച വര്‍‌മ്മ ബുധനാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ആണ് വാര്‍ത്ത പങ്കുവെച്ചത്. മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്ര എന്ന ചിത്രത്തിെലും ഇന്ദിര അഭിനയിച്ചിട്ടുണ്ട്. 'ഞാന്‍ കിടപ്പിലാണ്, അത് നല്ലതല്ല. സുരക്ഷിതവും ആരോഗ്യകരവുമായി തുടരുക, നിങ്ങളുടെ സഹജനങ്ങളോട് ദയ കാണിക്കുക' അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

indiravarma corona virus
Advertisment