/sathyam/media/post_attachments/gKotLM3ywuf70AldAWsd.jpg)
ഇന്‍ഡോര്‍: കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധി സാരമായി ബാധിച്ചത് സാധാരണ ജീവിതങ്ങളെയാണ്. മഹാമാരിയെ അതിജീവിച്ച് ജീവിതം തള്ളിനീക്കുന്നതിനിടയില്‍ അധികൃതരുടെ ക്രൂരതയും കൂടിയായാല്‍ മുന്നോട്ട് പോക്ക് കഷ്ടത്തിലാകും.
അത്തരത്തിലൊരു സംഭവമാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്നത്. 100 രൂപ കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താല്‍ 14 വയസുള്ള ഒരു കുട്ടി വില്‍പ്പനയ്ക്ക് വച്ച മുട്ടകള്‍ അധികൃതര്‍ തകര്‍ത്തു.
സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ കുട്ടി മറ്റൊരു വഴിയും മുന്നില്‍ ഇല്ലാത്തതിനാല്‍ ചെറുപ്രായത്തില്‍ മുട്ട വില്‍പ്പനയ്ക്ക് ഇറങ്ങുകയായിരുന്നു.
100 രൂപ തന്നാല്‍ മുട്ട വില്‍ക്കാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അവനോട് പറഞ്ഞു. എന്നാല്‍ പണം കൈയ്യില്‍ ഇല്ലാത്തതിനാല്‍ അവന് കൊടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രകോപിതരായ അധികൃതര്‍ മുട്ടകള്‍ വില്‍പ്പനയ്ക്ക് വച്ച വണ്ടി തട്ടിത്തെറിപ്പിക്കുകയായിരുന്നു.
Civic officials in Indore allegedly overturned egg cart of a small boy. The officials had warned that the egg cart would be seized if he did not leave the spot @ChouhanShivraj@OfficeOfKNath@INCIndia@INCMP@GargiRawat@RajputAditi@ndtvindia@ndtvpic.twitter.com/PnuqeLrbJh
— Anurag Dwary (@Anurag_Dwary) July 23, 2020
മുട്ടകള്‍ റോഡില്‍ തകര്‍ന്ന് കിടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us