Advertisment

കോൺഗ്രസിന്റെ മിനിമം വേതനം പദ്ധതി ജനങ്ങൾ ഏറ്റെടുത്തിരിക്കും : മൻസൂർ പള്ളൂർ

New Update

ദോഹ: കോൺഗ്രസിന്റെ തൊഴിൽ ഉറപ്പു പദ്ധതി ജനങ്ങൾ ഏറ്റെടുത്തത് പോലെ തന്നെ മിനിമം വേതനം പദ്ധതിയും ജനങ്ങൾ ഏറ്റെടുക്കും എന്ന് ഓ ഐ സി സി മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ മൻസൂർ പള്ളൂർ അഭിപ്രായപ്പെട്ടു.

Advertisment

ഭാരത ജനത സുരക്ഷിതമായി ജീവിക്കാൻ ഉള്ള സാഹചര്യം കെട്ടിപ്പടുക്കുവാനും വർഗീയ ഫാസിസ്റ്റു ശക്തികൾക്കെതിരെ പോരാടുവാനും ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന ലക്ഷ്യത്തോട് കൂടി മതേതരത്വ ഭാരതത്തെ കെട്ടിപ്പടുക്കുവാനും രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നും അദ്ദഹം അഭിപ്രയപെട്ടു.

publive-image

ഇൻകാസ് പത്തനംതിട്ട പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഇൻകാസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്  ഈപ്പൻ തോമസ് അധ്യക്ഷത വഹിച്ചു.ഐസിസി പ്രസിഡണ്ട് എ പി മണികണ്ഠൻ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി  ജോപ്പച്ചൻ തെക്കേക്കുറ്റ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്  ഹൈദർ ചുങ്കത്തറ , ജനറൽ സെക്രട്ടറി നാരായണൻ, കെ എസ് യു പത്തനംതിട്ട ജില്ലാ മുൻ വൈസ് പ്രസിഡണ്ട്  അനീഷ് ജോർജ് മാത്യു,  സന്തോഷ് സാമുവേൽ പാപ്പി,  പ്രേംജി വർഗീസ് ജോൺ,  സുനിൽ കെ ബേബി തുടങ്ങിയവർ പ്രസംഗിച്ചു

രാജ്യസഭാ മുൻ അധ്യക്ഷൻ പ്രൊഫ് പി ജെ കുര്യൻ, പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി  ആന്റോ ആന്റണി എന്നിവർ ഫോണിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഖത്തറിൽ 19 .6 ഇഞ്ച് നീളമുള്ള ആനക്കൊമ്പൻ വെണ്ട കൃഷിയിലൂടെ വിളിയിപ്പിച്ചെടുത്തു ലിംക്ക ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം ലഭിച്ച അനി വി തോമസിനെ മൻസൂർ പള്ളൂർ പൊന്നാട അണിയിച്ചു ആദരിച്ചു.

പത്തനംതിട്ട ഇൻകാസ് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ പ്രഖ്യാപിച്ചു .പ്രസിഡണ്ട് ഈപ്പൻ തോമസ്, വൈസ് പ്രസിഡണ്ട് ജോർജ് മാത്യു( ശാമുവേൽ കുട്ടി) ജോസഫ് മാത്യു, സെക്രട്ടറി സന്തോഷ് ശാമുവേൽ പാപ്പി, ജോയിന്റ് സെക്രട്ടറി ജാക്സൺ ജോർജ് ഇടയാറന്മുള, ട്രെഷറർ പ്രേംജി വർഗീസ് ജോൺ

Advertisment