New Update
കൊച്ചി: കൊച്ചി നേവൽ ബേസിലെ ഐഎൻഎസ് ദ്രോണാചാര്യയിലേക്ക് വള്ളങ്ങൾ ഇടിച്ചു കയറി. രാവിലെ ഒമ്പതരയോടെയാണ് മൂന്ന് വള്ളങ്ങൾ അപകടത്തിൽപെട്ടത്.
Advertisment
ശക്തമായ കാറ്റിലും കോളിലും നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വള്ളങ്ങൾ പൂർണമായും തകർന്നു. ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർക്ക് നാവികസേനാംഗങ്ങൾ പ്രാഥമിക ശുശ്രുഷ നൽകി.