New Update
/sathyam/media/media_files/2024/12/27/gwCFADTrHfhRbb7WcMgo.jpeg)
ധാക്ക: ക്രിസ്മസ് തലേന്ന് ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ വീടുകള്‍ക്കെതിരെ വ്യാപക ആക്രമണം. ചിറ്റഗോംഗ് ഹില്‍ ട്രാക്സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലെ ക്രിസ്ത്യന്‍ സമുദായത്തിലുള്ളവരുടെ 17 വീടുകളാണ് അഗ്‌നിക്കിരയായത്. ആക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Advertisment
അജ്ഞാതരായ ആളുകള്‍ വീടുകള്‍ കത്തിച്ചതായി ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്നമാണ് തീപിടുത്തത്തിലേക്കെത്തിച്ചതെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ വാദം.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് ബന്ദര്‍ബന്‍ ജില്ലാ അധികൃതര്‍ പറഞ്ഞു.'ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്തണമെന്ന്' പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി ബംഗ്ലാദേശ് സര്‍ക്കാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us