Advertisment

വനിത സംരംഭകർക്ക്‌ പിന്തുണയുമായി ആമസോണ്‍ ഇന്ത്യ

New Update
 What is the importance of International Women’s Day

കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആമസോണ്‍ ഇന്ത്യ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ലഘുഭക്ഷണങ്ങള്‍ഗൃഹാലങ്കാരങ്ങള്‍സാരികള്‍ചര്‍മ്മ സംരക്ഷണംഅടുക്കള ഉപകരണങ്ങള്‍ഫാഷന്‍കായിക വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

Advertisment

ഇന്ത്യയിലെ വനിത സംരംഭകരുടെ കഠിനാദ്ധ്വാനത്തെ  അംഗീകരിക്കാൻ  ലഭിക്കുന്ന അവസരമാണ് അന്താരാഷ്ട്ര വനിത ദിനമെന്നും ബിസിനസ് വളര്‍ച്ചയ്ക്ക് ഇ-കൊമേഴ്സ് ഉപയോഗിക്കുകയും പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന വനിതകളുടെ ഉല്‍പ്പന്നങ്ങള്‍ മുൻനിരയിൽ എത്തിക്കുകയാണെന്നും  വനിതകളുടെ  ചെറുകിട, ഇടത്തരം ബിസിനസുകളെ ആമസോണ്‍ പിന്തുണയ്ക്കുന്നുവെന്നും ഡിജിറ്റല്‍ മാർഗങ്ങളിലൂടെ  രാജ്യം മുഴുവന്‍ എത്തിയ്ക്കാൻ  സഹായിക്കുകയാണെന്നും ആമസോണ്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ ഗൗരവ് ഭട്നഗര്‍ പറഞ്ഞു.


2017ല്‍ ആരംഭിച്ച ആമസോണ്‍ സഹേലി ഇന്ത്യയിലുടനീളമുള്ള വനിത സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തു.  വസ്ത്രങ്ങള്‍ആഭരണങ്ങള്‍പലചരക്ക് സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ പത്ത് വിഭാഗങ്ങളിലായി 80,000ത്തിലധികം വനിതാ കരകൗശലത്തൊഴിലാളികള്‍  ഇകൊമേഴ്സിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി  1.6 ദശലക്ഷം സ്ത്രീകളെ സജ്ജരാക്കുന്നതിന് 60ലധികം സ്ഥാപനങ്ങളുമായി  പങ്കാളികളായി.

കൂടുതല്‍ വിവരങ്ങള്‍ക്കായി Amazon Saheli: Shop for Unique Handmade Clothing’s, Accessories, Office Products, Home & Kitchen Products Online in India- Amazon.in സന്ദര്‍ശിക്കുക.

 

Advertisment