ദേശീയം

ഇന്ന് അന്താരാഷ്ട്ര യോഗദിനം ; പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും

നാഷണല്‍ ഡസ്ക്
Monday, June 21, 2021

ന്യൂഡൽഹി: ഇന്ന് ഏഴാമത് അന്താരാഷ്ട്ര യോഗദിനം ഓൺലൈനായി ആചരിക്കും. കേന്ദ്രസർക്കാർ തലത്തിലുള്ള പരിപാടികൾ രാവിലെ ആറരമുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.

തുടർന്ന് 15 ആധ്യാത്മികാചാര്യന്മാർ സന്ദേശം നൽകും. ഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ആചാര്യന്മാരുടെ വക യോഗപരിശീലനവുമുണ്ടാകുമെന്ന് ആയുഷ് മന്ത്രാലയം
വാർത്താക്കുറിപ്പിൽ അറിയിച്ചു.

പാർലമെന്റംഗങ്ങൾക്കായി ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രത്യേക പരിപാടികൾ നടത്തും. ഇതിൽ ക്ലാസെടുക്കാൻ ബി.ജെ.പി. എം.പി. പ്രഗ്യാ സിങ് ഠാക്കൂറിനെ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. പ്രഗ്യയെ പങ്കെടുപ്പിച്ചാൽ വിട്ടുനിൽക്കുമെന്ന് ചില കോൺഗ്രസ് അംഗങ്ങൾ ലോക്‌സഭാ സ്പീക്കർക്ക് കത്തെഴുതി. രാജസ്ഥാനിലെ സിക്കറിൽനിന്നുള്ള ബി.ജെ.പി. എം.പി. സുമേധാനന്ദ് സരസ്വതിയും ക്ലാസെടുക്കുന്നുണ്ട്.

×