Advertisment

ഖത്തർ സംസ്കൃതി–സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്കാരം 2021 - രചനകള്‍ ക്ഷണിക്കുന്നു

author-image
admin
Sep 01, 2021 12:22 IST

publive-image

Advertisment

സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം സംസ്കൃതി സംഘടിപ്പിച്ചുവരുന്ന സംസ്കൃതി -സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിനു വേണ്ടിയുള്ള ഈ വര്‍ഷത്തെ മത്സരത്തിലേക്ക് ചെറുകഥകള്‍ ക്ഷണിക്കുന്നു.

ജി. സി. സി. രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക .

രചനകള്‍ തപാല്‍ മാര്‍ഗമോ (Sanskriti-C.V. Sreeraman Literary Award, P. O. Box :23671, Doha – Qatar, ഇ.മെയില്‍ മുഖേനയൊ (gccCVSaward@gmail.com, emsudhi@yahoo.com) അയക്കാവുന്നതാണ്.

50,000 രൂപയും പ്രശസ്തിഫലകവുമായിരിക്കും പുരസ്കാര ജേതാവിന് ലഭിക്കുക. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാര്‍ ഉള്‍കൊള്ളുന്ന ജൂറി ആയിരിക്കും അവാര്‍ഡ് നിര്‍ണ്ണയിക്കുക.

രചനകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2021 സെപ്റ്റംബര്‍ 30 ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 00974 55859609, 00974 33310380 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

Advertisment