Advertisment

ഐ.പി.എല്‍ മാര്‍ച്ച് 29 മുതല്‍, ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

New Update

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണിലെ മത്സര ഷെഡ്യൂളുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. മാര്‍ച്ച് 29-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും.

Advertisment

publive-image

ലീഗ് സ്റ്റേജ് മത്സരങ്ങളുടെ ഷെഡ്യൂളാണ് പുറത്ത് വന്നിരിക്കുന്നത്. മേയ് 17 വരെയായിരിണ് ലീഗ് മത്സരങ്ങള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് അവസാന ലീഗ് മത്സരം. മേയ് 24-നാണ് വരുന്ന സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍.

ഇത്തവണ ശനിയാഴ്ച രണ്ട് മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ആറ് ഞായറാഴ്ചകളില്‍ മാത്രമാണ് രണ്ട് മത്സരങ്ങളുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍ റൈസേഴ്‌സ് ഹൈദാരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ തങ്ങളുടെ മത്സരഷെഡ്യൂള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

cricket ipl t20
Advertisment