Advertisment

അറബ് രാജ്യങ്ങളെ അലോസരപ്പെടുത്തി ഇറാനും ഖത്തറും തമ്മില്‍ കൈക്കോര്‍ക്കുന്നു

New Update

ദോഹ : അറബ് രാജ്യങ്ങളെ അലോസരപ്പെടുത്തി ഇറാനും ഖത്തറും തമ്മില്‍ കൈക്കോര്‍ക്കുന്നു. തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇറാനോടും ഖത്തറിനോടും മറ്റ് ജിസിസി രാഷ്ട്രങ്ങള്‍ക്ക് ശത്രുതയാണ്. ഈയൊരു കാരണത്താലാണ് ജിസിസി രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്.

Advertisment

publive-image

ഉപരോധം രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെയും ജിസിസി രാഷ്ട്രങ്ങള്‍ എടുത്തിട്ടില്ല. ഇതിനിടയിലാണ് സൗദിയും ഇറാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ കൂടുതലായി വഷളായിരിക്കുന്നത്.

ഇപ്പോള്‍ ഇറാനും ഖത്തറും തമ്മില്‍ സൗഹൃദരാഷ്ട്രങ്ങളാകാനുള്ള തീരുമാനം അറബ് സഖ്യ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിനിന് കൂടുതല്‍ ഉലച്ചില്‍ തട്ടും

അതേസമയം, ഗള്‍ഫ് മേഖലയുടെ വികസനത്തിനായി ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് ഖത്തര്‍ അമീറും വ്യക്തമാക്കി. മേഖലയില്‍ തുടരുന്ന അസ്വാരസ്യങ്ങള്‍ക്കിടെ ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചു.

Advertisment