ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ? ബഹുസ്വരതയെ മൂടാന്‍ കുഴിയെടുക്കുന്നവര്‍ അതില്‍ തന്നെ വീഴും: സ്റ്റാലിന്‍

New Update

publive-image

ചെന്നൈ: ഹിന്ദി അറിയാത്തതിന്റെ പേരില്‍ താന്‍ ഇന്ത്യക്കാരിയാണോയെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ചോദിച്ചെന്ന ഡിഎംകെ നേതാവ് കനിമൊഴിയുടെ ആരോപണത്തില്‍ പ്രതികരണവുമായി സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ രംഗത്ത്.

Advertisment

'ഹിന്ദി അറിയില്ലെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്നായിരുന്നു മറുചോദ്യം. ഇന്ത്യക്കാരാനാകുന്നതിന്റെ മാനദണ്ഡം ഹിന്ദി ആണോ ? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ ? ബഹുസ്വരതയെ മൂടാന്‍ കുഴിയെടുക്കുന്നവര്‍ തന്നെ അതില്‍ വീഴും'-സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

Advertisment