Advertisment

കോൺഗ്രസ്സ് ബിജെപിയേക്കാൾവലിയ ഹിന്ദുത്വ പാർട്ടിയാകാൻ ശ്രമിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

New Update

വാദി ദവാസിര്‍: കോൺഗ്രസ്സ് ബിജെപിയേക്കാൾ വലിയ ഹിന്ദുത്വ പാർട്ടിയാകാൻ ശ്രമിക്കുകയാണെന്നും ഇവർ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് യഥാർത്ഥ ബദൽ അല്ലന്നും ഇന്ത്യൻ സോഷ്യൽ ഫോറം അബഹ കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം ഇസ്മായിൽ മാസ്റ്റർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

സോഷ്യൽ ഫോറം വാദി ദവാസിര്‍ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺ വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ബിജെപി സ്രിഷ്ടിച്ചെടുത്ത വർഗ്ഗീയ പരിസരം എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണു കോൺഗ്രസ് ഗവേഷണം നടത്തിക്കൊ ണ്ടിരിക്കുന്നത്. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കം പോലും ഗംഗാ സ്നാനത്തിലൂടെയായിരുന്നു എന്നതും ഇതിനുദാഹരണമാണെന്നും അദ്ധേഹംപറഞ്ഞു. കേരളത്തിൽ ബിജെപിക്ക് അല്പമെങ്കിലും സാധ്യത കാണുന്ന തിരുവനന്ത പുരത്തും, പത്തനം തിട്ടയിലും ബിജെപി വരാതിരിക്കാൻ എൽഡിഎഫും യുഡിഎഫും നിലപാടെടു ക്കണമെന്നും അല്ലാത്ത പക്ഷം ഇരുമുന്നണികളെയും ജനം പാഠം പഠിപ്പിക്കു മെന്നും അദ്ധേഹം ഓർമ്മിപ്പിച്ചു.

ഖമാസീന്‍ ഹിജാസ് വില്ലയില്‍ നടന്ന പരിപാടിയിൽ ഫോറം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അബ്ദുല്‍ ഹാദി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ സലാഹുദ്ധീന്‍ അമ്പനാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.ഷിബിലി ബീമാപ്പള്ളി , അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി സംസാ രിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക്‌ തെരഞ്ഞെടുപ്പു കൺ വെൻഷ നില്‍ ഫോറം അബഹ കേരള സ്റ്റേറ്റ് സമിതി അംഗം ഇസ്മയില്‍ മാസ്റ്റര്‍

Advertisment