Advertisment

മതേതര' രാക്ഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണം.

New Update

ദമ്മാം: ബാബരി മസ്ജിദ് പോലുള്ള രാജ്യത്തെയുംജനങ്ങളേയും ഒന്നാകെ ബാധിക്കുന്ന വിഷയങ്ങളിൽ 'മതേതര' പാർട്ടികൾ ഒളിച്ചു കളി അവസാനിപ്പിച്ച് രാജ്യത്തെ ജനങ്ങളോട് സത്യസന്ധവും സുതാര്യമായും സംവദിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

പ്രവാസം അവസാനിച്ചു നാട്ടിലേക്ക് മടങ്ങുന്ന അഷറഫ് മേപ്പയ്യൂരിന്ന് സോഷ്യൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി മൻസൂർ എടക്കാട് ഉപഹാരം നൽകുന്നു

ഇടതും വലതും ചേരികൾ ഇത്തരം വിഷയങ്ങളിൽ എല്ലാ കാലത്തും വോട്ട് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ചാണ് പ്രവൃത്തിച്ചിട്ടുള്ളത്. ഇന്ന് വലിയ വായിൽ ഒച്ച വെക്കുന്ന സി.പി.എംന്റെ നിലപാടും ഭിന്നമായിരുന്നില്ല.ഇടത് ആചാര്യൻ ഇ എം എസ് പറഞ്ഞിരുന്നത് ''

തർക്കത്തിലുള്ള കെട്ടിടം മുസ്ലിമും ഹിന്ദുവും മറ്റുള്ളവരും വിവിധ തട്ടുകളായിട്ടു വീതം വെച്ചെടുക്കട്ടെ" യെന്നയിരുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ രണ്ടു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി അംഗവും ഖോബാറിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ്‌ മേപ്പയ്യൂരിന് യാത്രയയപ്പ് നൽകി.

ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ നാസർ ഒടുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അൻസാർ കോട്ടയം, അബ്ദുൽ സലാം മാസ്റ്റർ, കുഞ്ഞിക്കോയ താനൂർ, മൻസൂർ എടക്കാട്, മുബാറക് ഫെറോക്, സുബൈർ നാറാത്ത് നസീബ് പത്തനാപുരം സംബന്ധിച്ചു.

 

Advertisment