ഐഎസ്എല്‍ പുനരാരംഭിക്കുന്നു; ജനുവരി 25ന് കൊല്‍ക്കത്ത- ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടം കൊച്ചിയില്‍

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 16, 2019

ജനുവരി 25ന് ഐ.എസ്.എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങുന്ന കളിയില്‍ കേരളാ ബ്ലാസ്റ്റേഴ് കൊല്‍ക്കത്തയോട് ഏറ്റുമുട്ടും. ഏഷ്യാ കപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഡിംസംബര്‍ 16 മുതലാണ് ല്‍ ഐ.എസ്.എല്‍ ഇടവേളയ്ക്ക് പിരിഞ്ഞത്.

ഫെബ്രുവരിയോടെ മത്സരങ്ങള്‍ പുനരാരംഭിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതോടെയാണ് മത്സരങ്ങള്‍ നേരത്തെ തുടങ്ങാന്‍ തീരുമാനമായത്. മാര്‍ച്ച് മൂന്നിന് കൊല്‍ക്കത്തിയില്‍ വച്ച് നടക്കുന്ന എ.ടി.കെയും ഡല്‍ഹി ഡൈനാമോസും തമ്മിലുള്ള മത്സരമാണ് ഇത്തവണത്തെ അവസാന ലീഗ് മത്സരം.

ഈ സീസണ്‍ ഐ.എസ്.എല്ലിന്റെ ആദ്യ മത്സരം ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും .തമ്മിലായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആ മത്സരത്തില്‍.എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതാണ് എ.ടി.കെ. ബ്ലാസ്റ്റേഴ്‌സാകട്ടെ, ഒരു ജയം മാത്രമായി എട്ടാം സ്ഥാനത്തും.

 

×