ന്യൂഡല്‍ഹി: ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മകന്‍ അഡോണിനെ 2008ലെ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മല്‍ക്ക.
My heart goes out to her 9-year-old son, Adon, who has lost his mother at such a young age and will have to grow up without her. This evil attack reminds me of little Moses, who also lost his parents during the 2008 #Mumbaiattacks.
— Ron Malka ?? (@DrRonMalka) May 12, 2021
May God give them strength and courage?
''അഡോണ്‍ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തില്‍ അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിധ്യമില്ലാതെ അവന്‍ വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓര്‍മിപ്പിക്കുന്നത്. ദൈവം അവര്‍ക്ക് കരുത്തും ധൈര്യവും നല്‍കട്ടെ.'' റോണ്‍ ട്വീറ്റ് ചെയ്തു.
ഇസ്രയേല്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സൗമ്യയുടെ കുടുംബവുമായി റോണ്‍ മോല്‍ക്ക സംസാരിച്ചു. സൗമ്യയുടെ വേര്‍പാടില്‍ ഇസ്രയേല്‍ ആകെ ദുഃഖിക്കുന്നുവെന്ന് റോണ്‍ പറഞ്ഞു.