/sathyam/media/post_attachments/0BUFBwkQrR5BLWwY2Df6.jpg)
ന്യൂഡല്‍ഹി: കുഞ്ഞു കൈ ഉയര്‍ത്തി നിഷ്‌കളങ്കത നിറഞ്ഞ മുഖത്തോടെ അഞ്ചു വയസുകാരന്‍ നവാങ് നംഗ്യാല്‍ നല്‍കിയ സല്യൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഐടിബിപിക്കാണ് വഴിയരികില്‍ കാത്ത് നിന്ന് ലഡാക്കിലെ ചുഷുല്‍ സ്വദേശിയായ നംഗ്യാല്‍ സല്യൂട്ട് നല്‍കിയത്.
Salute!
— ITBP (@ITBP_official) November 15, 2020
Happy and inspiring again...
Nawang Namgyal, the 5 years old student of LKG salutes Indo-Tibetan Border Police (ITBP) jawans near a border village in Ladakh. #Himveerspic.twitter.com/aoA30ifbnU
ഇപ്പോഴിതാ, നംഗ്യാലിന് ആദരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐടിബിപി. നംഗ്യാലിന് ഒരു കുട്ടി യൂണിഫോം നല്‍കി. മാര്‍ച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പില്‍ പരിശീലനം നല്‍കുകയും ചെയ്തു. പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാര്‍ച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന നംഗ്യാലിന്റെ വീഡിയോ ഐ.ടി.ബി.പി ട്വിറ്റര്‍ വഴി പുറത്തുവിട്ടു. വീണ്ടും പ്രചോദിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഐ.ടി.ബി.പി വീഡിയോ പുറത്തുവിട്ടത്.
Salute!
— ITBP (@ITBP_official) October 11, 2020
Namgyal, a local kid in Chushul, Ladakh saluting the ITBP troops passing by.
The enthusiastic kid saluting with high josh was randomly clicked by an ITBP Officer on 8 October morning. pic.twitter.com/dak8vV8qCJ
നഴ്‌സറി ക്ലാസ് വിദ്യാര്‍ത്ഥിയായ നംഗ്യാല്‍ ജവാന്‍മാരെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ഒക്ടോബറില്‍ ആണ് വൈറലായത്. സൈനിക വാഹനം കടന്നുപോകുമ്പോള്‍ വഴിയരികില്‍ കാത്തുനിന്ന് നംഗ്യാല്‍ വാഹനത്തിലുള്ള ജവാന്‍മാരെ സല്യൂട്ട് ചെയ്യുകയായിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ജവാന്‍മാര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us