Advertisment

പ്രമുഖ ബസ് ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ ആബിബസനെ ഏറ്റെടുത്ത്  ഇക്‌സിഗോ

New Update
publive-image

ന്യൂഡല്‍ഹി:  ലെ ട്രാവെന്യൂസ് ടെക്‌നോളജി ലിമിറ്റഡിന്റെ   എഐ  അധിഷ്ഠിത ട്രാവല്‍ ആപ്പായ 'ഇക്‌സിഗോ' പ്രമുഖ ബസ് ടിക്കറ്റിങ് സമാഹരണ പ്ലാറ്റ്‌ഫോമായ ആബിബസിനെ ഏറ്റെടുക്കുന്നു.  വില്പന മാന്ദ്യത്തില്‍ തുടരുന്ന ആശങ്കയും   ഇക്‌സിഗോഓഹരിയും പരിഗണിച്ചു കൊണ്ട് ബിസിനസ്സ് കൈമാറ്റ കരാറിലൂടെ ആബിബസനെ ഏറ്റെുവാങ്ങി. സ്ഥാപകന്‍ സുധാകര്‍ റെഡ്ഡി ചിറാ ഉള്‍പ്പെടെ ഉള്ള ആബിബസ്ടീം ഇസ്‌കിഗോ ടീമില്‍ ചേരുകയും എല്ലാ ബൗദ്ധിക സ്വത്തുക്കള്‍, ബ്രാന്‍ഡ്, സാങ്കേതികവിദ്യ, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇക്‌സിഗോയിലേക്ക് കൈമാറുകയും ചെയ്യും.

ബസ് സേവനങ്ങള്‍ പുനരാരംഭിച്ചതും കോവിഡ് ലോക്കഡൗണുകളില്‍ ഇളവുകള്‍ വന്നതും ബസ് ടിക്കറ്റിങ് ദ്രുത ഗതിയില്‍ മെച്ചപ്പെടാന്‍ കാരണമായി വ്യവസായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 26,000 ടിക്കറ്റുകള്‍ പ്രതിദിനം വില്‍പന നടത്തി കൊണ്ട് 2020 സാമ്പത്തിക  വര്‍ഷത്തിലെ രണ്ടാമത്തെ വലിയ ബസ് സമാഹരണ പ്ലാറ്റ്‌ഫോമായിരുന്നു ആബിബസ്.

ഞങ്ങളുടെ സംയോജിത ഉപയോക്തൃ അടിത്തറ, വിവിധ രീതിയിലെ ഗതാഗത സൗകര്യങ്ങള്‍, സാങ്കേതിക ഉപാധികള്‍, ട്രാവല്‍ മേഖലയിലെ പരിജ്ഞാനം എന്നിവയോടൊപ്പം  പ്രമുഖ ബസ് ടിക്കറ്റിങ് ബ്രാന്‍ഡായ ആബിബസുമായി ചേര്‍ന്ന്  ഞങ്ങള്‍ക്ക് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് യാത്രക്കാരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും.'' ഇസ്‌കിഗോയുടെ സഹസ്ഥാപകരായ അലോക് ബാജ്‌പേയിയും രജനീഷ് കുമാറും കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട ബസ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആകുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ആബിബസ്  തുടങ്ങിയത്. പ്രചോദിതരായ, ദൃഢമായി ഇഴ ചേര്‍ന്ന ഒരു ടീം ഉണ്ടാക്കാന്‍ സാധിച്ചു എന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു,ട്രാവല്‍ വ്യവസായത്തില്‍ പുതിയ അടിസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത ടീമും ഉത്പന്നങ്ങളും അടങ്ങിയ ഇസ്‌കിഗോയില്‍ ചേരാന്‍ ഞങ്ങള്‍ ആവേശഭരിതരാണ്.  ആബിബസിന്റെ സഹസ്ഥാപകനായ സുധാകര്‍ റെഡ്ഡി ചിറാ പറഞ്ഞു.

Advertisment