ജാലിയന്‍വാലാബാഗ് ട്രെയ്‌ലറെത്തി; കലാലയ ജീവിതത്തിന്റെ പുതിയ മുഖം

ഫിലിം ഡസ്ക്
Saturday, February 9, 2019

 

 

അഭിനേഷ് അപ്പുക്കുട്ടന്‍ എഴുതി സംവിധാനം ചെയ്യുന്ന ജാലിയന്‍വാലാബാഗ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിരവധി തവണ പ്രമേയമായ കലാലയ രാഷ്ട്രീയത്തിന്റെയും ക്യാമ്പസ് പ്രണയത്തിന്റേയും പുതിയ മുഖമാകും ചിത്രം അവതരിപ്പിക്കുക എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. നിരവധി പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ലിന്റോ തോമസും പ്രിന്‍സ് ഹുസ്സൈനും ചേര്‍ന്നാണ്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം.

×