ജമ്മു കശ്മീരില്‍ പട്ടാപ്പകല്‍ ഭീകരര്‍ പൊലീസുകാരെ വെടിവെച്ചു കൊന്നു; വീഡിയോ

New Update

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ശ്രീനഗറിലെ ബാഗാത് ബര്‍സുള്ളയിലാണ് സംഭവം. ഭീകരര്‍ ഒരു പ്രകോപനവുമില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Advertisment

publive-image

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മുഹമ്മദ് യൂസഫ്, സുഹൈല്‍ അഹമ്മദ് എന്നിവരാണ് മരിച്ചത്. അതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കശ്മീര്‍ പൊലീസ് പുറത്തുവിട്ടു.

ആക്രമണത്തിന് പിന്നാലെ ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പ്രദേശത്ത് ഊര്‍ജ്ജിതമാക്കി. നേരത്തെ ബുദ്ധ്ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.

JAMMU TERROR ATTACK
Advertisment