കശ്മീരിൽ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; ജയ്ഷെ കമാൻഡറടക്കം 3 ഭീകരരെ വധിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗർ:  കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ മുതിർന്ന ജയ്ഷെ കമാൻഡറും ഉണ്ടെന്നാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് എതിരെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഇയാളെ കൊലപ്പെടുത്താനായി നിരവധി എൻകൗണ്ടറുകൾ നടത്തിയിരുന്നു. ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്കു പരുക്കേറ്റതായി സേനാവൃത്തങ്ങൾ പറഞ്ഞു.

Advertisment

publive-image

രഹസ്യ വിവരത്തെ തുടർന്നു തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിലാണു ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

ഏറ്റുമുട്ടൽ തുടരുകയാണെന്നാണു റിപ്പോർട്ട്. ജൂലൈ 5ന് ഇതേ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചിരുന്നു.

JAMMU TERROR ATTACK
Advertisment