Advertisment

ജാക്വിലിൻ മെമ്മോറിയൽ 'ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020' - വിജയികളെ പ്രഖ്യാപിച്ചു

New Update

അയർലൻഡിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരുന്നാ സംഗീതമത്സരത്തിന് തിരശീല വീണിരിക്കുന്നു. അൻപതിൽപ്പരം നവപ്രതിഭകളായ യുവഗായകർ അണിനിരന്നതും, മലയാളിയുടെ മധുരസ്മരണങ്ങൾ ഉണർത്തിയ നിരവധി ഗാനങ്ങളാൽ സമ്പന്നവുമായിരുന്ന ഈ സംഗീതോത്സവത്തിൽ വിധികർത്താക്കളായി വന്നത് വിധു പ്രതാപ്, മൃദുല വാര്യർ, ജിൻസ് ഗോപിനാഥ് എന്നിവരായിരുന്നു.

Advertisment

publive-image

വിജയികളെ പ്രഖ്യാപിക്കുവാനായി, പരിപാടിയുടെ സംഘാടകരായിരുന്നാ, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെ എത്തിച്ചേർന്നത്, മലയാളികളുടെ പ്രിയാ താരം  ഗിന്നസ് പക്രുവും ആയിരുന്നു.

publive-image

ജാക്വിലിൻ മെമ്മോറിയൽ ഓൾ- അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020 -ലെ ഒന്നാം സമ്മാനത്തിന് അർഹയായത്, ഡബ്ലിനിലെ യുവപ്രതിഭയായ കുമാരി ഗ്രേസ് മരിയ ജോസ് ആണ്.

publive-image

റണ്ണർ അപ്പ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഡബ്ലിനിലെ തന്നെ മാസ്റ്റർ ജോസഫ് ചെറിയാനും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഡബ്ലിനിലെ കുമാരി ഇഫാ വർഗീസുമാണ്. കൂടാതെ ഫേസ്ബുക്ക് ഓഡിയൻസ് പോളിന്റെ അടിസ്ഥാനത്തിൽ, 'ഓഡിയൻസ് സിംഗർ 2020' ആയി തെരഞ്ഞെടുക്കപ്പെട്ടത്, തുലാമോറുള്ള കുമാരി. ശിബാനി വേണുഗോപാലുമാണ്.

publive-image

ഈ മത്സരത്തിൽ പങ്കെടുത്താ, കുട്ടികൾക്കും, അവരെ തയ്യാറാക്കിയ മാതാപിതാക്കൾക്കും നന്ദി പറയുന്നതോടൊപ്പം, സോഷ്യൽമീഡിയകളിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും അവർക്ക് വേണ്ടാ പ്രോൽസാഹനവും, പിന്തുണയും നൽകിയ അയർലൻഡിലെയും, നാട്ടിലെയും എല്ലാം മലയാളികൾക്കും ഹൃദയം നിറഞ്ഞാ നന്ദിയും, സ്നേഹവും അറിയിക്കുന്നതായി, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ കമ്മറ്റി അംഗങ്ങളായ, ശ്രീ.ജോമി ജോസ്, ശ്രീ.ശ്യാം ഷണ്മുഖൻ, ശ്രീ.സൈജൻ ജോൺ, ശ്രീ. ബെന്നി ആന്റണി, ശ്രീ. ജോസ്‌മോൻ ജേക്കബ്, ശ്രീ. അരുൺ രാജ്, ശ്രീ. അനിൽ ജോസഫ്‌ രാമപുരം തുടങ്ങിയവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment