കിടങ്ങൂരില്‍ വാഹനാപകടം. കോട്ടയം ജയകൃഷ്ണ നൃത്തവേദി ഉടമയും നര്‍ത്തകനുമായ ജയകൃഷ്ണന്‍ മരിച്ചു

സുനില്‍ പാലാ
Monday, October 14, 2019

പാലാ : കിടങ്ങൂർ പാദുവാ എസ് എന്‍ ഡി പി മന്ദിരത്തിന് സമീപം സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോട്ടയം ജയകൃഷ്ണ നൃത്തവേദി (ബാലെ ട്രൂപ്പ്) ഉടമ കിടങ്ങൂര്‍ കുറുപ്പുംചേരിൽ ജയകൃഷ്ണൻ ആണ് മരിച്ചത്.

ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടായിരുന്നു അപകടം.

×