പൊട്ടിച്ചിരിപ്പിച്ച് ‘ജീംബൂംബാ’യുടെ ടീസർ

ഫിലിം ഡസ്ക്
Monday, March 11, 2019

അസ്‌കർ അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിംബൂബ. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു പുതു വർഷ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ വളരെ രസകരമായ രീതിയില്‍ കോമഡി ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ജീംബൂംബ എന്ന ചിത്രത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ.

നവാഗതനായ രാഹുല്‍ രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രം മിസ്റ്റിക്ക് ഫ്രൈയിംസിന്‍റെ ബാനറില്‍ സച്ചിനാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ അപര്‍ണ ബാലമുരളി, ബൈജു സന്തോഷ്, അനീഷ് ഗോപാൽ, ലിമു ഷങ്കര്‍, അഞ്ചു കുര്യന്‍, കണ്ണന്‍ നായര്‍, നേഹ സക്സേന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

×