Advertisment

ജിബൂട്ടി സിനിമയുടെ ടീസർ ലോഞ്ച് ജിബൂട്ടിയുടെ പ്രധാനമന്ത്രി നിർവഹിച്ചു.

New Update

ജിബൂട്ടിയുടെ പ്രധാന മന്ത്രി ആയ അബ്ദുൾകാദർ കമിൽ മുഹമ്മദ് ,ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമിച്ച എസ്.ജെ സിനു. സംവിധാനം ചെയുന്ന ജിബൂട്ടി എന്ന സിനിമയുടെ ടീസർ മാർച്ച് 25 ന്,ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്ക് ജിബൂട്ടിയിലെ ബവാദി മാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നടന്നിരുന്നു.

Advertisment

publive-image

 

പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ ചില സിനിമ പേരുകൾക്ക് കഴിഞ്ഞിട്ടുണ്ട് അത്തരത്തിൽ ഇതിനോടകം തന്നെ ആകർഷിച്ച ഒരു സിനിമ പേരാണ് 'ജിബൂട്ടി'.

ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെയും അതിന്റെ സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ എസ്.ജെ സിനു.

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്.

അമിത് ചക്കാലക്കലാണ് ചിത്രത്തിലെ നായകൻ , ശകുൻ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുക്കിളി പ്രകാശ്, ബേബി ജോർജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങി മറ്റു താരനിരകളും സിനിമയിൽ ഒന്നിക്കുന്നു.

സഞ്ജയ് പടിയൂർ ആണ് പ്രൊഡക്ഷൻ കൺട്രോളർ . ടി. ഡി ശ്രീനിവാസ് ഛായാഗ്രഹണവും, സംജിത്  മുഹമ്മദ് എഡിറ്റിങ്ങും നടത്തുന്ന ചിത്രത്തിൽ കൈതപ്രം, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മനോഹരമായ സംഗീതം നൽകുന്നത് ദീപക് ദേവാണ്.ശങ്കർ മഹാദേവൻ ,വിജയ് പ്രകാശ്, കാർത്തിക്, ആനന്ദ് ശ്രീരാജ് ,സയനോര ഫിലിപ്പ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . സ്റ്റണ്ട് മാസ്റ്റേഴ്സ് റൺ രവി, വിക്കി മാസ്റ്റർ, മാഫിയ ശശി .

Advertisment