കട ഉദ്ഘാടനം കാണാൻ പോയ കൗൺസിലർ ഉദ്ഘാടകയായി; സ്വർണ്ണമാല സമ്മാനവും!

New Update

ഇന്നലെ പാലായിലെ ഒരു കട ഉദ്ഘാടനച്ചടങ്ങ് കാണാനെത്തിയതായിരുന്നൂ പാലാ നഗരസഭാ കൗൺസിലർ ജിജി ജോണി. അവിടെ കൂടിയിരുന്ന ജനങ്ങളിൽ നിന്ന് ഒരാളെ നറുക്കിട്ടെടുത്ത് അയാളെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കുമെന്നായിരുന്നൂ കടയുടമകളുടെ തീരുമാനം.

Advertisment

publive-image

ഒപ്പം ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ആളിന് ഒരു സ്വർണ്ണമാല നൽകുമെന്ന വാഗ്ദാനവും നൽകി. കടയുദ്ഘാടനം കാണാൻ പോയ ജിജി ജോണിയും സുഹൃത്തുക്കളും കൂപ്പണിൽ പേരെഴുതിയിട്ടു. നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്ക് ആണ് നറുക്കെടുത്തത്. നറുക്ക് വീണത് ജിജി ജോണിക്കും!

അങ്ങനെ യാദൃശ്ചികമായി കട ഉദ്ഘാടനം ചെയ്യാൻ അവസരം കൈ വന്ന ജിജി ജോണിയ്ക്ക് സ്വർണ്ണമാലയും ലഭിച്ചു. പാലാ നഗരസഭാ അഞ്ചാം വാർഡ് കൗൺസിലറായ ജിജി ജോണി സി. പി. എം. പ്രതിനിധിയാണ്.

jiji jhony pala
Advertisment