എയ‍ർ ടെലിനും വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ ജിയോയും; മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി,ഡിസംബർ ഒന്നുമുതൽ പ്രീപെയ്ഡ് നിരക്കിൽ 21% വർധന; ജിയോ ഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ പ്ലാനുകൾ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടി; പുതുക്കിയ നിരക്കുകള്‍ അറിയാം

author-image
ടെക് ഡസ്ക്
New Update

മുംബൈ: ഡിസംബർ 1 മുതൽ പ്രീപെയ്ഡ് താരിഫുകളിൽ 21 ശതമാനം വരെ വർദ്ധനവ് പ്രഖ്യാപിച്ച്‌ റിലയൻസ് ജിയോ . ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും താരിഫ് വർദ്ധന നടപ്പാക്കി ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററിൽ നിന്നുള്ള പ്രഖ്യാപനം വരുന്നത്‌.

Advertisment

publive-image

എയർടെല്ലും വോഡഫോൺ ഐഡിയയും തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫുകളിൽ 25% വരെ വർധനവ് പ്രഖ്യാപിച്ചിരുന്നു.

ജിയോഫോൺ പ്ലാൻ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ എന്നിവയെ 19.6% മുതൽ 21.3% വരെയുള്ള താരിഫിലെ ഏറ്റവും പുതിയ വർദ്ധനവ് ബാധിക്കും. നിലവിലുള്ള ടച്ച് പോയിന്റുകളിൽ നിന്നും ചാനലുകളിൽ നിന്നും ഉപഭോക്താക്കൾക്ക് പുതിയ അൺലിമിറ്റഡ് പ്ലാനുകൾ തിരഞ്ഞെടുക്കാമെന്ന് ജിയോ പറഞ്ഞു.

"ഓരോ ഇന്ത്യക്കാരനും യഥാർത്ഥ ഡിജിറ്റൽ ജീവിതം കൊണ്ട് ശാക്തീകരിക്കപ്പെടുന്ന സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി ജിയോ ഇന്ന് തങ്ങളുടെ പുതിയ അൺലിമിറ്റഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. ഈ പ്ലാനുകൾ വ്യവസായത്തിൽ മികച്ച മൂല്യം നൽകും.

"ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച നിലവാരമുള്ള സേവനം നൽകുമെന്ന ജിയോ വാഗ്ദാനം ഉയർത്തിപ്പിടിച്ചുകൊണ്ട് ജിയോ ഉപഭോക്താക്കൾ ഏറ്റവും വലിയ ഗുണഭോക്താക്കളായി തുടരും. റിലയൻസ് ജിയോ പറഞ്ഞു.

28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാൻ 155 ആയി കൂട്ടി. 149 രൂപ പ്ലാൻ 179 ആക്കി യും 199 രൂപ പ്ലാൻ 239 ആക്കിയും കൂട്ടി. 249 രൂപ പ്ലാൻ 299 ആയി ഉയരും. 399 പ്ലാൻ 479 ആയും 444 പ്ലാൻ 533 രൂപ ആയും കൂട്ടി. ഒരു വർഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നൽകണം.

സെപ്തംബർ വരെ ജിയോയ്ക്ക് 42.48 കോടി മൊബൈൽ വരിക്കാരുണ്ട്.

Advertisment