Advertisment

മലബാറിൽ പുതുതായി സ്ഥാപനങ്ങൾ ആരംഭിക്കുന്ന ഉടമകളെ ആദരിക്കുന്നതിന്റെ ഭാഗമായി ജെ.ജെ അസോസിയേറ്റ് സാരഥികൾക്ക് സ്വീകരണം നൽകി

New Update

publive-image

Advertisment

കോഴിക്കോട്: മലബാറിൽ പുതുതായി സ്ഥാപനങ്ങൾ ആരംഭിക്കുന്ന ഉടമകളെ ആദരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മുണ്ടിക്കൽ താഴത്ത് ജെ.ജെ. അസോസിയേറ്റ്സ് ഫാക്ടറി ഉടമ ഡോക്ടർ സക്കറിയ ജേക്കബിനെയും, മുഖ്യാതിഥി സിനിമ താരവും, മുൻ എം.പി യുമായ ഇന്നസെന്റ്നെയും ഫാക്ടറി ഉദ്ഘാടന ചടങ്ങിൽ വച്ച് ആദരിച്ചു.

സ്ഥലം കൗൺസിലർ സ്മിത പള്ളിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ഡെവലപ്മെന്റ് കൗൺസിലിനു വേണ്ടി കോർപ്പറേഷൻ ടാക്സ് അപ്പക്സ് കമ്മിറ്റി ചെയർമാൻ പി.കെ നാസർ ഡോക്ടർ സഖറിയ ജേക്കബിനെയും, മുഖ്യാതിഥി ഇന്നസെന്റ്നെ ഡോക്ടർ ജോർജ് എബ്രഹാം താലാനാനി എന്നിവർ പൊന്നാട അണിയിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ഉപഹാരം പ്രസിഡന്റ് ഷെവലിയാർ സി.ഇ ചാക്കുണ്ണി മുഖ്യാതിഥിക്ക് നൽകി.

മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് മലബാറിൽ കൂടുതൽ നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിതരണ അവകാശം ഗ്രീൻസ് മെഡികെയർ സാരഥികൾക്ക് മുഖ്യാതിഥി ഇന്നസെന്റ്, ജെ.ജെ അസോസിയേറ്റ്സ് ഉടമ സക്കറിയ ജേക്കബ് ചേർന്നു കൈമാറി.

ഈ വേദിയിൽ വെച്ച് ആദരിച്ചതിന് നിർമ്മാണശാല ഉടമ ഡോക്ടർ സക്കറിയ ജേക്കബും, മുഖ്യാതിഥി ഇന്നസെന്റും മറുപടി പ്രസംഗത്തിൽ പ്രത്യേകം നന്ദി അറിയിച്ചു. ജെ.ജെ അസോസിയേറ്റ് ഫാക്ടറി ഉടമ ഡോക്ടർ സക്കറിയ ജേക്കബ് സ്വാഗതവും, ഡോക്ടർ ബേസിൽ പൗലോസ് നന്ദിയും രേഖപ്പെടുത്തി.

 

Advertisment