കര്‍ഷകസമരം: ഹരിയാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഘടകകക്ഷിയായ ജെജെപി; കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍; പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര എംഎല്‍എ

New Update

publive-image

ഛണ്ഡീഗഢ്: ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമാകുന്നതിനിടെ ഹരിയാണയില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഘടകകക്ഷിയായ ജെ.ജെ.പി. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് ജെ.ജെ.പി. അധ്യക്ഷന്‍ അജയ് ചൗട്ടാല ആവശ്യപ്പെട്ടു.

Advertisment

എത്രയും പെട്ടെന്ന് സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരം കാണണം. താങ്ങുവില സമ്പ്രദായം തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കാര്‍ഷിക നിയമത്തില്‍ താങ്ങുവില കൂടി ഉള്‍പ്പെടുത്തണം, അജയ് ചൗട്ടാല ആവശ്യപ്പെട്ടു. കര്‍ഷകരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉചിതമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, കര്‍ഷകരുടെ വിഷയത്തില്‍ ഹരിയാണയിലെ സ്വതന്ത്ര എംഎല്‍എ സോംവീര്‍ സങ്ഗ്വാന്‍ ഭരണ മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

Advertisment