ജോണ്‍ ഇടതു കൈ കൊണ്ട് എഴുതും; വലതുപക്ഷത്തിനു വേണ്ടി

author-image
സുനില്‍ പാലാ
Updated On
New Update

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തിരഞ്ഞെടുപ്പുകാലമായാല്‍ ജോണ്‍ എന്ന പുതുപ്പള്ളിക്കാരന് തിരക്കോട് തിരക്കാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞാല്‍ പിന്നെ ജോണിനെ കാണണമെങ്കില്‍ ഏതെങ്കിലും വലതു സ്ഥാനാര്‍ത്ഥികളുടെ ചുവരെഴുതുന്നതിന് സമീപമെത്തണം.

Advertisment

ഇടതു കൈ കോണ്ടാണ് ജോണിന്റെ രചനാ വിരുത്. ഇടതു കൈ കൊണ്ടെഴുതുന്നത് വലതുപക്ഷം അറിയും!

publive-image

എഴുത്തും വരയും ഇടതു കൈ കൊണ്ടാണെങ്കിലും ജോണ്‍ എഴുതിയത് മുഴുവനും വലതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയായിരുന്നു. ഒറ്റത്തവണ മാത്രമാണ് ഈ പതിവ് മാറിയത്; സാക്ഷാല്‍ മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച വേളയില്‍.

ജോണിന്റെ എഴുത്തിന് മറ്റൊരു മാന്ത്രിക ശക്തി കൂടിയുണ്ട്; താന്‍ ചുവരെഴുതിയ സ്ഥാനാര്‍ത്ഥികളൊന്നും ഇതേ വരെ തോറ്റിട്ടില്ല എന്നാണ് ജോണ്‍ പറയുന്നത്. പുതുപ്പള്ളി ഇരവിനെല്ലൂര്‍ പെരുംപുഴയില്‍ ജോണ്‍ എന്ന 48 -കാരന്‍ കേരള കോണ്‍ഗ്രസിന്റെ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി കൂടിയാണ്. കെ.എം.മാണി, ജോസ് കെ.മാണി, മോന്‍സ് ജോസഫ് എന്നിവര്‍ക്കു വേണ്ടിയാണ് കൂടുതലും എഴുതിയിരിക്കുന്നത്.

തിരഞ്ഞെടുപ്പായാല്‍ പല സ്ഥലങ്ങളില്‍ നിന്നും കോളുകള്‍ വരാറുണ്ടെങ്കിലും മിക്കപ്പോഴും ജോണിന് സമയം കിട്ടാറില്ല.തിരക്കിനിടയില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയിലും ജോണ്‍ സജീവമാണ്. ഭാര്യഅനില ജോണും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ മഞ്ചു ജോണും, ആനിമേഷന്‍ വിദ്യാര്‍ത്ഥിയായ ജിത്തു ജോണുംഎല്ലാ പിന്തുണയുമായി
ജോണിനൊപ്പമുണ്ട്.

Advertisment