Advertisment

കോവിഡ് കാലത്തും മഹാരാഷ്ട്രയിലെ മലയാളികൾക്ക് തുണയായത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടിയുടെ കരുതലോർത്ത് മഹാരാഷ്ട്രാ പിസിസി സെക്രട്ടറി ജോജോ തോമസ്

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

Advertisment

രാജ്യത്തെ നിയമസഭാ ചരിത്രത്തിലെ ഒരു അപൂർവ നേട്ടത്തിന്റെ കൊടുമുടി കയറുകയാണ് ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ. ഇന്ന് കേരള നിയമസഭയിൽ എംഎൽഎയായി 50 വർഷം തികയ്ക്കുകയാണ് അദ്ദേഹം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് കൂടിയാണ്ഉമ്മൻ ചാണ്ടി സാർ.

1970 ൽ തുടങ്ങിയതാണ് പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ഉമ്മൻചാണ്ടി സാറിൻ്റെ ജൈത്രയാത്ര. വലുപ്പചെറുപ്പം ഇല്ലാതെ ജനങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു നേതാവ് ഇന്ന് കേരളത്തിലില്ല.

എന്താവശ്യത്തിനും വിളിക്കാമെന്ന് വ്യക്തമാക്കി അദ്ദേഹത്തിൻ്റെ ഫോണ്‍ നമ്പരുകള്‍ അദ്ദേഹം തന്നെ ഫേസ് ബുക്കിൽ പങ്ക് വച്ചത് മലയാളികളുടെ കാര്യത്തിൽ എത്ര കരുതലോടെയാണ് അദ്ദേഹം കാണുന്നതെന്നതിൻ്റെ തെളിവാണ്. സ്വന്തം മണ്ഡലത്തിലെ കാര്യം മാത്രം ശ്രദ്ധിക്കുന്ന നേതാക്കൾ ഉള്ളപ്പോഴാണ് ഒരു നേതാവ് മൊത്തം ജനവിഭാഗത്തിൻ്റെ ആശ്രയം ഏറ്റെടുക്കുന്നത്.

ഈ കോറോണ കാലഘട്ടത്തിലാണ് അദ്ദേഹവുമായി അടുത്തിടപ്പെടുവാനും അദേഹത്തിൻ്റെ പ്രവർത്തനത്തിൻ്റെ നൻമ നേരിട്ട് അനുഭവിച്ച് സ്വയം മാറ്റം ഉണ്ടാക്കുവാനും സ്വാധീനിക്കുവാനും സാധിച്ചത്.

ആരെയെങ്കിലും നമ്മൾ സഹായിക്കുമ്പോൾ ഒരു നന്ദി വാക്കൊക്കെ പ്രതിക്ഷിക്കാത്തവരായി ആരുമുണ്ടെന് തോന്നുന്നില്ല. സഹായം മേടിക്കുന്ന പലരും പിന്നീട് ഒരു നന്ദി വാക്കെങ്കിലും പറയാതെ പോകുന്ന അവസരത്തിൽ അസ്വസ്ഥത തോന്നാറുണ്ട്. പിന്നീട് അവർ മറ്റു കാര്യങ്ങൾക്ക് വരുമ്പോൾ ചെയ്തുകൊടുക്കുവാൻ തോന്നാറില്ല.

ഉമ്മൻ ചാണ്ടി സാർ ശ്രദ്ധയിൽപ്പെടുത്തി സഹായിച്ച പലരും പീന്നീട് എന്നോടന്നല്ല അദ്ദേഹത്തോടും പോലും വിളിച്ച് നന്ദി പറഞ്ഞില്ലന്നറിയുമ്പോൾ പലപ്പോഴും ഞാൻ അസസ്വസ്ഥത കാണിച്ചിരുന്നു. നമ്മൾ നമ്മുടെ കടമ ചെയ്തുകൊണ്ട് കർമം ചെയ്യുക മറ്റൊന്നും ഓർക്കരുതെന്ന് അദേഹം പറഞ്ഞത് ജീവിതതിൽ ഒരു വലിയ തിരിച്ചറിവായി മാറി.

ഈ കോറോണ കാലഘട്ടത്തിൽ മുംബൈയിലും, മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിലും, കുടുങ്ങിക്കിടക്കുന്ന ആയിരകണക്കിന് ആളുകളെ അദേഹത്തിൻ്റെ നിർദ്ദേശപ്രകാരം കേരളത്തിലേക്കയക്കുവാൻ സാധിച്ചു.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം ഒരോരുത്തരുടെയും കാര്യത്തിന് നേരിട്ട് ഫോളോ അപ്പ് ചെയ്തു. അദ്ദേഹത്തിൻ്റെ നന്മ നിറഞ്ഞ പ്രവർത്തനം കണ്ട് ആവേശത്തോടെ പ്രവർത്തിക്കുവാനുള്ള മനസുണ്ടാകുകയും, ചില തിരിച്ചറിവുകൾ നേടുന്നതും ഈ കാലഘട്ടത്തിലാണ്.

കേരളം കണ്ട ഏറ്റവും ശക്തനായ ഒരു മുഖ്യമന്ത്രിയും ജനങ്ങളുടെ വേദന മനസിലാക്കി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ആദ്യത്തെ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി സാറാണെന്ന് ലോകം തിരിച്ചറിഞു കഴിഞ്ഞു.

ഒരു മുഖ്യമന്ത്രിയും സാധാരണക്കാരായ ജനങ്ങളും തമ്മിലുള്ള അകലം തീർത്തും ഇല്ലാതാക്കിയ ഒരു ഭരണാധികാരികൂടിയാണ് അദ്ദേഹം. ഏതുസമയത്തും ആർക്കും സമീപിക്കാവുന്ന ജനകീയ നേതാവ് ജനങ്ങൾ പറയുന്നത് ശ്രദ്ധയോടെ കേട്ട് പരിഹാരം കാണുന്ന ജനനേതാവ്. ഇതും ഉമ്മൻ ചാണ്ടി സാറിനു മാത്രം അവകാശപ്പെട്ടതാണ്.

മുംബെയുമായി അദ്ദേഹം അഭേദ്യമായ ബന്ധം എന്നും കാത്തു സൂക്ഷിച്ചു. യെമനിൽ യുദ്ധം ഉണ്ടായി ഇന്ത്യയിലേക്ക് വരുന്ന ഫെളൈറ്റ് മുംബൈക്കാണ് വന്നിരുന്നത്, വന്നുകഴിയുമ്പോൾ മാത്രമാണ് 80 % ത്തിലധികം പേർ മലയാളികളാണെന്ന് നമുക്ക് മനസിലാവുക .

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാർ രാത്രികളിൽ ഉറക്കമിളച്ച് വിവരങ്ങൾ ആരായുകയും, ഞങ്ങളുമായി പ്രവാസികാര്യ മന്ത്രിയായിരുന്ന കെ.സി ജോസഫ് സാറും ഒന്നിച്ച് തുടർച്ചയായി 3 ദിവസം കോഡിനേറ്റ് ചെയ്യുകയുമുണ്ടായി.

2015ൽ കേരളാ സർക്കാർ മുംബെയിൽ നടത്തിയ പൈതൃകോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് കേരളത്തിലേക്ക് പഠനയാത്ര നടത്തുവാനുള്ള അവസരം ഒരുക്കി. സമാപന ദിവസം മുഖ്യമന്ത്രിയെ കാണുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു.

അതിൻ്റെ തലേ ദിവസമാണ് കെഎം മാണിസാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ആ തിരക്കുകൾക്കിടയിലും പ്രധാനപ്പെട്ട മീറ്റിംഗുകൾക്കിടയിലും രാത്രി 10.30ന് ക്ലിഫ് ഹൗസിൽ വച്ച് അദ്ദേഹം ഇവിടെ ജനിച്ചു വളർന്ന കുട്ടികളുമായി 40 മിനിറ്റിലദികം സമയം ചിലവഴിച്ചു.

തോട്ടടുത്ത ദിവസം സോണിയ ഗാന്ധിയുടെ ഒരു യോഗത്തിൽ പങ്കെടുക്കുവാൻ ഭക്ഷണം പോലും കഴിക്കാതെ തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ചു.

കോറോണ തുടങ്ങിയ മാർച്ചുമാസം മുതൽ രണ്ടു ദിവസം മുൻപു വരെ പലരുടെയും ആവശ്യങ്ങൾക്കു വേണ്ടി അദ്ദേഹം വിളിച്ചു കൊണ്ടിരിക്കുന്നു. നിരവധി ഗർഭിണികൾക്കും, നേഴ്സുമാർക്കും, കുടുങ്ങി കിടന്ന കുട്ടികൾക്കും, രോഗികൾക്കും വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുവാനും മുംബൈഎയർപ്പോർട്ടിൽ കുടുങ്ങിയവർക്കും ആശ്രയം ആയത് ഉമ്മൻ ചാണ്ടി സാറായിരുന്നു.

കഴിഞ്ഞ ദിവസം അതിരാവിലെ അദ്ദേഹം വിളിച്ചത് 77 ൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച വ്യക്തി മുംബൈയിൽ കോറോണ ബാധിച്ച് മരിച്ച കാര്യം പറയുവാനായിരുന്നു. വേണ്ട സൗകര്യം ചെയ്യണമെന്നും പാർട്ടിക്കുവേണ്ടി ഒരു കാലത്ത് കൂടെ പ്രവർത്തിച്ചതായി പറയുമ്പോൾ അദ്ദേഹത്തിൻ്റെ ദുഖം എനിക്ക് മനസിലാക്കുവാൻ കഴിഞ്ഞു.

എത്രയോ വർഷങ്ങൾക്ക് മുൻമ്പ് കൂടെ പ്രവർത്തിച്ച ഒരു വ്യക്തിയുടെ കാര്യം പോലും കരുതലോടെ കാണുന്ന നന്മ ഉള്ള മനുഷ്യ സ്നേഹിയാണ് അദ്ദേഹം

വന്ന വഴി മറക്കുന്ന ഇന്നത്തെ രാഷ്ട്രിയ സാഹചര്യത്തിൽ, വന്ന വഴി മറക്കാതെ കൂടെ ഉള്ളവരെ ഒപ്പം ചേർത്തു പിടിക്കുകയും, ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി സാർ ഇന്നത്തെ രാഷ്ട്രിയ പ്രവർത്തകർക്ക് കരുതലിന്റെ ഒരു ചൂണ്ടുപലകയാണ്.

എംഎൽഎ ആയി 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടി സാറിന് ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും അദേഹത്തിന് എല്ലാവിധ ആശംസകളും സ്നേഹപൂർവം നേരുകയും ചെയ്യുന്നു.

oommen chandy
Advertisment