Advertisment

കേരളത്തിന്‍റെ സ്വന്തം ജനങ്ങളെ " അകം കേരളവും, പുറം കേരളവു"മാക്കി- രണ്ടു തട്ടിലാക്കി മാറ്റുന്ന താണോ പ്രവാസി ക്ഷേമം? എംപിസിസി സെക്രട്ടറി ജോജോ തോമസ്

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

മുംബൈ : കോവിഡ് വ്യാപനത്തിൻറെ ആരംഭകാലത്ത് നോർക്കയിൽ രജിസ്റ്റർ ചെയ്താൽ നാട്ടിലെത്തുമെന്ന് കരുതി രജിസ്റ്റർ ചെയ്ത് പുറം കേരളത്തിലെ മലയാളികളെ സർക്കാർ വഞ്ചിച്ചു. ഞങ്ങൾക്കും ഉണ്ട് , അവിടെ നാഴിയിടങ്ങഴി മണ്ണ്' പ്രവാസിമലയാളികളുടെ , പിറന്ന മണ്ണാണ് കേരളം. മറക്കരുത് ... മഹാരാഷ്ട്ര പിസിസി സെക്രട്ടറി ജോജോ തോമസിന്‍റെ വാക്കുകളാണിത്.

കേരളത്തിലെ ആരോഗ്യമേഖല വളരെയേറെ മുന്നിൽ പ്രവർത്തിക്കുന്ന സാഹചര്യം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് . ലോകത്തിന്‍റെ  ഏത് മൂലയിൽ പോയാലും അവിടെയെല്ലാം മലയാളി നഴ്സുമാരും, ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരെയും നമുക്ക് കാണുവാൻ വേണ്ടി സാധിക്കും .

നിപ്പ വൈറസ് പിടിപെട്ടപ്പോൾ കേരളത്തിലെ ജനങ്ങളെ മൊത്തം പരിഭ്രാന്തരാക്കി വവ്വാലിനെ പേടിച്ച്, മാങ്ങയും ചക്കയും ,ഒന്നും ഉപയോഗിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലൂടെ കൂട്ടികൊണ്ടു പോയി അത്ര മാത്രം ജാഗ്രതയോടെയും, കരുതലോടും കൂടി തന്നെ വളരെ ഗൗരവത്തിൽ ആ വൈറസിനെതിരെ പോരാടുവാൻ വേണ്ടി കേരളം തയ്യാറായ സാഹചര്യം നമുക്കറിയാം പിന്നീട് ആരോഗ്യമന്ത്രിയെ പ്രകീർത്തിച്ചു കൊണ്ടു ഒരു സിനിമ വരെ ഉണ്ടായ നാടാണ് നമ്മുടേത് .

അത് നടന്നുകൊണ്ടിരിക്കുമ്പോഴാണ് കമ്മ്യുണിസ്റ്റ് ചൈനയിൽ നിന്നും കൊറോണ കേരളത്തിലും എത്തുന്നത്. കൊറോണയിലൂടെ കോവിഡ് രോഗം കേരളത്തിലും വ്യാപനം തുടങ്ങിയപ്പോഴാണ് ഈ 'മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാം എന്ന് മാധ്യമങ്ങളിൽ കൃത്യമായി വിവരണം നൽകി കൊണ്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ട് മുന്നോട്ടു വരുന്നത്.

ഇതിൽ മറ്റുള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള അധികാരങ്ങൾ കൊടുക്കുന്നുണ്ടോ എന്നതിനെ കുറിച്ച് കൃത്യമായി നമ്മുക്കറിവില്ല. കോവിഡിനെ ചെറുക്കുന്ന കാര്യത്തിൽ എല്ലാം ഒരേ സ്ഥലത്തുതന്നെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് രോഗികളുടെയും, മരണങ്ങളുടേയുംr കണക്കുപോലും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിക്കുന്നു. ജനങ്ങൾ വിശ്വസിക്കുന്നു.

publive-image

മരണ വീട്ടിലും, കല്യാണ വീട്ടിലും ഒരേ രീതിയിൽ നമ്മുക്ക് പെരു മാറുവാൻ കഴിയില്ല അത് അരോചകമായി മാറും . അതുകൊണ്ടുതന്നെ സമാനമായ ഈ സാഹചര്യത്തിൽ സർക്കാരിനെ വിമശിക്കുന്നതിൽ നിന്ന് പലരും പിന്തിരിയുന്നു. ' ഇതാണ് സത്യം. ഈ നിശ്ശബ്ദതയാണ് പ്രളയരക്ഷാപ്രവർത്തനങ്ങളും , നിപ്പാ പ്രതിരോധ, പ്രവർത്തനങ്ങളും, കോവിഡ് പ്രതീരോധവും മാത്രം സർക്കാറിന്റെ നേട്ടങ്ങളുടെ ആഘോഷമായി ദുരന്തകാലങ്ങളിലും മാറുന്നത്.

എന്നാൽ ഇപ്പോൾ, സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുവാൻ വേണ്ടി മൂന്നു മാസമായി ശ്രമിക്കുന്ന മറുനാടൻ മലയാളികൾക്കും /പ്രവാസികൾക്കും സ്വന്തം ജന്മ നാട്ടിലെത്താൻ വേണ്ടിയുള്ള അവസരം,പലകാരണങ്ങളും പറഞ് സർക്കാർ നീട്ടികൊണ്ടു പോയി നിഷേധിച്ചതിലൂടെ സർക്കാരിന്റെ മനുഷ്യത്വ രഹിതമായ വികൃതമുഖം അനാവരണം ചെയ്യപ്പെട്ടു കഴിഞ്ഞു.

പ്രവാസികളെ പിഴിഞ്ഞപണം കൊണ്ട് കേരളത്തിൽ വികസനപദ്ധതികൾ നടപ്പാക്കിയ സാരക്കാരാണ് ഇപ്പോൾ പ്രവാസികളുടെ ദൈന്യതക്കുമുന്നിൽ മുഖം തിരിച്ചു നിൽക്കുന്നത് ! എന്തൊരു വഞ്ചനാപരമായ സമീപനമാണിത് ! ഒരു കാലത്ത് വലിയ വാഗ്‌ദങ്ങളും ,പ്രതീക്ഷകളും വാരിക്കോരി നൽകിയ ഒരു സർക്കാരാണ് ദുരിതകാലത്ത് പ്രവാസികളെ അവജ്ഞയോടെ കാണുന്നത്.

നോർക്കയിൽ രജിസ്റ്റർ ചെയ്യണമെന്നു പറഞ് എല്ലാവരെ കൊണ്ടും രജിസ്റ്റർ ചെയ്യിച്ച സർക്കാർ, പിന്നീട് തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. പിന്നീട് 'കോവിഡ്' 19' ജാഗ്രതയിൽ രജിസ്റ്റർ ചെയ് താൽ നാട്ടിലെത്തുമെന്നു കരുതി വീണ്ടു രജിസ്റ്റർ ചെയ്യുവാൻ പാവപ്പെട്ട മറുനാടൻ മലയാളികൾ തയ്യാറായി.

പാവപ്പെട്ടവന്റെ സർക്കാർ എന്ന് അവകാശപ്പെടുന്ന ഇടത് പക്ഷ ആ സർക്കാരിന്റെ കോവിഡ് 19 ജാഗ്രത സൈറ്റിൽ കയറി നോർക്കക്കു പുറമെ വീണ്ടും രജിസ്റ്റർ ചെയ്തവർക്ക് ഒരു കാര്യം മനസ്സിലായി. താൻ പാവപ്പെട്ടവനായി പോയതുകൊണ്ട് മാത്രം കേരളത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു.

സ്വന്തമായി വാഹനസൗകര്യം ഉള്ളവർക്ക് മാത്രമേ കേരളത്തിലേക്ക് യാത്ര ചെയ്യുവാൻ

കഴിയു എന്നുള്ള സത്യം.. എങ്ങനെയും നാട്ടിൽ എത്തി ജീവിക്കണം എന്നുള്ള ഉത്കടമായ ആഗ്രഹം കൊണ്ട് പലരും ടാക്സിക്കാരെ കണ്ടെത്തി

വലിയ തുക ചിലവിട്ട് എങ്ങനെയും നാട്ടിൽ എത്തണം എന്ന് കരുതിയവർ 50000 മുതൽ ഒരു ലക്ഷം വരെയാണ് ഈ ജോലി ഇല്ലാതെ കോറോണ കാലഘട്ടത്തിൽ അവർ ചിലവഴിക്കാൻ തയ്യാറായത്

കേരളത്തിലേക്ക് പോകുന്നതിൽ നോർക്കയ്ക്ക് യാതൊരുവിധ ബന്ധവുമില്ലന്ന കാര്യവും നമുക്ക് മനസ്സിലായി! ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങൾക്ക് അവരവരുടെ നാടുകളിലേക്ക് പോവാൻ വേണ്ടിയുള്ള അവസരം ഉണ്ടാകുമ്പോഴാണ് കേരളം കേരളത്തിന്റെ ചില നിയമങ്ങൾ ഉയർത്തിക്കൊണ്ട് എല്ലാത്തിനും തടസം നിൽക്കുന്നത് ...!

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാ സൗകര്യം ഒരുക്കാൻ കേരളാ സർക്കാർ മുൻകൈ എടുക്കണമെന്ന് നേരത്തെ തന്നെ ഞങ്ങൾ മുഖ്യമന്ത്രിക്ക് കത്തു നൽകിയെങ്കിലും സർക്കാർ അത് അവഗണിച്ചു .നോർക്ക വഴി രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് അതാത് സംസ്ഥാനങ്ങൾക്ക്  കേരളാസർക്കാർ കൈമാറിയിരുന്നുവെങ്കിൽ .ആവശ്യമുള്ള സൗകര്യം ഒരുക്കി എല്ലാവരെയും നാട്ടിൽ എത്തിക്കുവാൻ നമുക്ക് കഴിയുമായിരുന്നു .

ചികിത്സയ്ക്ക് വന്നവരും വയോജനങ്ങളും ,വിദ്യാർത്ഥികളും, ഗർഭിണികളുമെല്ലാം എങ്ങിനെയെങ്കിലും തങ്ങളെ നാട്ടിലെത്തിക്കണം എന്ന ആവശ്യം ,യാചനയുടെ ഉയർത്തിയപ്പോഴും കേരളാ സർക്കാർ അതിനെ ഗൗരവമായി കണ്ടില്ല. ഒടുവിൽ ഞങ്ങൾ അതിന് നേത്യത്വം കൊടുത്തപ്പോൾ മരണത്തിൻ്റെ വ്യാപാരികളായി ചിത്രീകരിക്കപ്പെടുകയും ,ചിലർ സൈബറാക്രമണവുമായി മുന്നോട്ടു വരികയും ചെയ്തു.

അതിഥി തൊഴിലാളികളെ അവരവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച കേരള സര്‍ക്കാര്‍,കേരളത്തിൻറെ സ്വന്തം മക്കളെ കൊണ്ടു പോകുവാൻ തയ്യാറായില്ലന്നു മാത്രമല്ല സ്വന്തം നിലയിൽ നാട്ടിലെത്തിയവർക്ക് അർഹിക്കുന്ന പരിഗണന നൽകാതെ മാറ്റി നിറുത്തുകയും ചെയ്തു.ഇപ്പോഴും അവഗണന തുടരുന്നു.

വർഷത്തിലൊരിക്കൽ വരുമ്പോൾ നാട്ടിലുള്ള സ്വന്തം വീട് ഉപയോഗിക്കുന്നവർക്കുപോലും സ്വന്തം വീട്ടിൽ താമസിക്കുവാൻ കഴിയാത്ത സാഹചര്യം. വർഷങ്ങളായി സൗഹ്യദത്തിൽ കഴിഞ്ഞിരുന്ന അയൽക്കാർ ഭീതിയോടെ ആട്ടി പായിക്കുന്ന കാഴ്ചയാണ് പലയിടത്തും ഇന്ന് കാണുവാൻ കഴിയുന്നത് .

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നന്നായി നടക്കുന്ന നമ്മുടെ സംസ്ഥാനത്ത് ജനങ്ങളുടെ ഭീതി അകറ്റുവാനുള്ള പ്രവർത്തനങ്ങൾ എവിടെയും നടക്കുന്നില്ലന്നാണ് ഇതിലൂടെ മനസിലാവുന്നത് 'പല സ്ഥലങ്ങളിലും 'ലോക്കൽ ബോഡി ഭരണകൂടവും ഇതിനൊക്കെ ഒത്താശ ചെയ്യ്തുതു കൊടുക്കുന്നതായി ആരെങ്കിലുംസംശയിച്ചാൽ അവരെ കുറ്റം പറയുവാൻ കഴിയില്ല.

സർക്കാരിന്റെ ബോധവൽക്കരണ പരിപാടികൾ കൊണ്ടൊന്നും പ്രബുദ്ധകേരളമെന്നവകാശപ്പെടുന്ന നാട്ടിലെ ജനങ്ങൾ പ്രബുദ്ധരാകുന്നില്ല എന്ന് ഇപ്പോൾ ലോകം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. മറ്റു സംസ്ഥാനങ്ങൾ അവരുടെ ആളുകളെ മറ്റു സംസ്ഥാനങ്ങൾക്ക് അറിയിപ്പു നൽകി സ്വന്തം 'ജനങ്ങളെ അവരവരുടെ നാടുകളിലേക്ക് എത്തിച്ചു .

കേരളം മാത്രം ഒരു സംസ്ഥാനത്തെയും അറിയിച്ചില്ല . പകരം പറഞ്ഞത് നിങ്ങൾ അയക്കരുത് ഞങ്ങളുടെ പെർമിഷൻ ഉണ്ടെങ്കിൽ മാത്രമേ അയയ്ക്കാൻ പാടുള്ളു എന്നാണ് . കേരളം പാസ് നൽകി അതിർത്തിയിൽ എത്തേണ്ട സമയവും' നൽകി ജനങ്ങളെ ആശങ്കയിലും. ടെൻഷനിലും ആക്കി താമസിക്കുന്ന സംസ്ഥാഥാനത്തിൻ്റെ പാസു പോലും വാങ്ങാതെ യാത്ര ചെയ്യുവാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നമ്മുടെ സംസ്ഥാനം സ്യഷ്ടിച്ചത്.

ഉട്ടോപ്പിയൻ നിയമങ്ങൾ എന്ന് കേട്ടിട്ടുണ്ട് അതേ പോലുള്ള ഒരു പ്രവർത്തനമാണ് ഇവിടെ പ്രവാസികളുടെ കാര്യത്തിൽ എടുക്കുന്നത് ,യുറോപ്പിൽ നിന്നു വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട യു എ ഇ  UAE ൽ നിന്നാണെൽ വേണം . എന്തൊരു വിചിത്രമായ നിയമം!

അനീതികൾക്കെതിരേയും ,ജനദ്രോഹകരമായ സർക്കാർ നയങ്ങളെയും വിമർശിക്കുന്നവരെ സംഘംചേർന്ന് ആക്രമിച്ചു ഒതുക്കാൻ കുറെ സൈബർ പോരാളികളും ..! പുറം കേരളത്തിൽ നിങ്ങൾക്കായി ജീവിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി കണ്ട് അകം കേരളം അവരെ പുറം കാൽ കൊണ്ട് ചവിട്ടുന്നത് എത്ര വേദനാപൂർണമാണ്. എന്തെ നമ്മുടെ കേരള സർക്കാർ ഇങ്ങനെ !? - ജോജോ തോമസ്‌ ചോദിക്കുന്നു .

jojo thomas
Advertisment