Advertisment

ദുരിതാശ്വാസ നിധിയിലേയ്‌ക്കെത്തുന്നത് ജനങ്ങളുടെ പണമാണ് , ആ കോടികള്‍ എവിടെപ്പോകുന്നു ? ; ഏതൊരു സാധാരണക്കാരനും ചിന്തിച്ചതേ ധര്‍മജന്‍ പറഞ്ഞിട്ടുള്ളൂ.. : ധര്‍മജന്‍ ചോദിച്ചതും പറഞ്ഞതും വാസ്തവം : പിന്തുണയുമായി നടന്‍ ജോജു

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊച്ചി : ഏതൊരു സാധാരണക്കാരനും ചിന്തിച്ച അതേരീതിയിലാണ് നടന്‍ ധര്‍മജനും ചിന്തിച്ചതെന്ന് നടന്‍ ജോജു.

Advertisment

കഴിഞ്ഞ പ്രളയത്തില്‍ എത്രയോ കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് അതിവേഗത്തില്‍ എത്തിയെങ്കിലും ജനപ്രതിനിധികള്‍ അടങ്ങിയ ഒരു വലിയ സംവിധാനം ഉണ്ടായിട്ടും അതൊന്നും അര്‍ഹരായവര്‍ക്ക് ലഭിച്ചില്ലെന്നാണ് ധര്‍മജന്‍ തുറന്നടിച്ചത്.

publive-image

താന്‍ പ്രതിനിധാനം ചെയ്ത അമ്മ നല്‍കിയ കോടികളും അതിനര്‍ഹരായവര്‍ക്ക് ലഭിക്കുന്ന രീതിയിലൊരു സംവിധാനം ഇവിടെയില്ലേ എന്നായിരുന്നു ധര്‍മജന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയെക്കുറിച്ച് പ്രതിഷേധിച്ച് സംസാരിച്ചത്. ഇതിന് പിന്തുണയായിട്ടാണ് നടന്‍ ജോജു ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

‘എനിക്ക് അറിയുന്ന ധര്‍മജന്‍ തമാശറോളുകള്‍ ചെയ്യുന്ന ഒരു നടനെന്നതിലുപരി നന്നായി വായിക്കുകയും ആശയപരമായി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ കണ്ട സിനിമാ പ്രവര്‍ത്തകരില്‍ നല്ല ജെനുവിനായ വ്യക്തിയാണദ്ദേഹം.

എനിക്ക് ഈ പറഞ്ഞ രാഷ്ട്രീയമായ കണക്കുകളും കാര്യങ്ങളും അറിയില്ല. സിസ്റ്റത്തിനകത്തെ താമസങ്ങളും കാര്യങ്ങളും കാണും. ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അവരുടെ കൈയ്യിലാണ് കാര്യങ്ങളെന്നും ജോജു പറഞ്ഞു. ഉദ്യോഗസ്ഥ രംഗത്തെ പ്രശ്‌നങ്ങള്‍ കാരണം തനിക്കും ആഴ്ച്ചകള്‍ സര്‍ക്കാര്‍ ആവശ്യത്തിന് വേണ്ടി നടക്കേണ്ടി വന്നുവെന്നും ജോജു കൂട്ടിചേര്‍ത്തു.

Advertisment