പാലാ നഗരസഭയിലും “അക്സായ്ചിൻ “; തർക്കത്തിന് ഇന്ന് പരിഹാരമായില്ലെങ്കിൽ പിന്നെ അങ്കത്തട്ടിൽ കാണാം.!!

സുനില്‍ പാലാ
Monday, July 6, 2020

പാലാ : ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഒരു തർക്ക പ്രദേശമാണല്ലോ അതിർത്തിയിലെ ‘അക്സായ്ചിൻ ” അഥവാ അക്സൈച്ചിൻ .പാലാ നഗരഭരണ നേതൃത്വത്തിലെ ഒരാൾ ഇപ്പോൾ “അക്സായ്ചിൻ ” ആണ്.

കേരളാ കോൺഗ്രസ്സ് ജോസ് കെ.മാണി പക്ഷം തങ്ങളുടേതെന്നും ജോസഫ് പക്ഷം തങ്ങളുടേതെന്നും അവകാശപ്പെടുന്ന ഒരാൾ .ജോസ്. കെ. മാണി പക്ഷം യു.ഡി.എഫ്. വിട്ടതിനു ശേഷമുള്ള പാലാ നഗരസഭാ കൗൺസിലിൻ്റെ ആദ്യ യോഗം ഇന്ന് രാവിലെ 11-ന് നടക്കുകയാണ്. പാലായുടെ രാഷ്ട്രീയ മനസ്സ് ഉറ്റുനോക്കുന്ന യോഗം .

ഒരു പക്ഷേ പാലാ നഗര ഭരണ നേതൃത്വത്തിലെ അക്സായ്ചിൻ ആർക്ക് അവകാശപ്പെട്ടതാണെന്ന് തെളിയാൻ പോകുന്ന ദിവസം .യു.ഡി.എഫ്. വിട്ട, ജോസ് പക്ഷത്തെ കടന്നാക്രമിക്കാൻ കാത്തിരിക്കുന്ന പടവപ്പടയ്ക്കും വലിയൊരു തടസ്സം ഈ അകാസൈച്ചിൻ തന്നെ.

രണ്ട് മാസം കൂടിയേ ഭരണമുള്ളൂ എന്നതിനാൽ അകാ സൈച്ചിനിലെ ജനങ്ങൾ തന്ത്രത്തിൽ നീങ്ങുകയാണ്. പക്ഷേ ഇന്നെങ്കിലും ഈ തർക്ക വിഷയത്തിന് കൃത്യമായ ഉത്തരം കാണണമെന്ന ആഗ്രഹമാണ് പ്രതിപക്ഷത്തെ പ്രമുഖർ മനസ്സിൽ സൂക്ഷിക്കുന്നത്.

അപ്പോ സമയം ആയി വരുന്നൂ . ഇന്നറിയാം അക്സായ്ചിൻ്റെ അഭിപ്രായം, അല്ലെങ്കിൽ തല വിധി .ഇന്ന് 11-നാണ് പാലാ നഗരസഭാ കൗൺസിൽ യോഗം.

×