മരങ്ങാട്ടുപിള്ളി: ധനകാര്യ മന്ത്രി എന്ന നിലയിൽ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനും നവീകരണത്തിനുമായി കെ.എം. മാണി നൽകിയ സംഭാവന നിസ്തുലമാണെന്ന് ജോസ്. കെ. മാണി എം. പി. പറഞ്ഞു.
/sathyam/media/post_attachments/slF2oGQXOVFjYd9VzGQ5.jpg)
മീനച്ചിൽ താലൂക്കിലെ ഉഴവൂർ, രാമപുരം, പൈക, മുത്തോലി, മരങ്ങാട്ടുപിളളി,പാലാ ആശുപത്രികൾക്ക് മാത്രമായി 80 കോടിയിൽപരം രൂപ ചിലവഴിച്ചതായും ജോസ് കെ.മാണി ചൂണ്ടിക്കാട്ടി.മരങ്ങാട്ടുപിള്ളി ഗവ. ആശുപത്രിക്കായി നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നൂ അദ്ദേഹം.
എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് ആരംഭിക്കുന്നതിനും കൂടുതൽ ജനറൽ ആശുപത്രികൾ അനുവദിക്കുന്നതും കെ.എം.മാണി അവതരിപ്പിച്ച ജനകീയ ബജറ്റിലൂടെയാണ്.കാരുണ്യ ചികിത്സാ പദ്ധതി കേരളത്തിലെ ജനങ്ങൾ തെഞ്ചിലേറ്റിയ സാമൂഹിക സുരക്ഷാ പദ്ധതിയുമായിരുന്നുവെന്നും എം.പി. പറഞ്ഞു