New Update
ആമപ്പുറത്തേറി സവാരി നടത്തി സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് രണ്ട് ഓന്തുകൾ. മൃഗങ്ങളുടെ രസകരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, ഒരു ആമയുടെ പുറത്തുകയറി യാത്ര ചെയ്യുന്ന ഓന്തുകളുടെ വിഡിയോയാണ് ചിരി പടർത്തുന്നത്.
Advertisment
ഒരു ആമയുടെ പുറത്ത് വലിയൊരു ഓന്തിരിക്കുന്നു. അതിന്റെ പുറത്ത് മറ്റൊരു ചെറിയ ഓന്തും. ആമ നീങ്ങുന്നതിനനുസരിച്ച് പുറത്തിരുന്നു യാത്ര ചെയ്യുകയാണ് ഇരുവരും.ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് വിഡിയോ പങ്കുവെച്ചത്. നിമിഷങ്ങൾക്കൊപ്പം ഒട്ടേറെ കാഴ്ചക്കാരെ വിഡിയോ നേടിക്കഴിഞ്ഞു.
Our prime purpose in this life is to help others.
And if you can’t help them, at least don’t hurt them.
- Dalai Lama#oldvideo#sharedpic.twitter.com/Q0041K9h3I— Sudha Ramen IFS ?? (@SudhaRamenIFS) May 6, 2021