Advertisment

കെഎസ്‌യു കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി നീതി യാത്ര നടത്തി

New Update

publive-image

Advertisment

കാസര്‍ഗോഡ്: കെഎസ്‌യു കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പ്രസിഡന്റ് ഫെബിൻ ജെയിംസ് നയിച്ച നീതിയാത്ര കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു.

കാസര്‍ഗോഡ് ഒപ്പ് മരച്ചോട്ടിനു മുന്നിൽ നിന്ന് ആരംഭിച്ച യാത്ര കാസര്‍ഗോഡ് കളക്ടറേറ്റിനു മുന്നിൽ സമാപിച്ചു. സമാപന സമ്മേളണം ഡിസിസി ജനറൽ സെക്രട്ടറി ജെയിംസ് ചെർക്കള ഉൽഘാടനം ചെയ്തു.

publive-image

യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ മാത്യു ബദിയടുക്ക, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഹർഷിക് ബട്ട് , ശ്രീജിത്ത്‌ കോടോത്ത്, ജോബിൻ സണ്ണി, ഡിക്സൺ, സവാദ്, ശ്രീനാഥ്‌ എന്നിവർ പങ്കെടുത്തു.

 

kasaragod news
Advertisment