/sathyam/media/post_attachments/sB1tUFWS1roBsEoC6MjL.jpg)
തൃശൂർ: കാഴ്ചയില്ലാത്ത വൃദ്ധനെ ബസ്സിൽ കയറ്റിവിടാൻ നന്മകാണിച്ച സുപ്രിയ എന്ന യുവതി. സുപ്രിയയുടെ നന്മ ലോകം മുഴുവനും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ആ നന്മയ്ക്ക് സുപ്രിയയെ തേടി ഒരു സമ്മാനമെത്തിയിരിക്കുന്നു.
വീഡിയോ കണ്ട ജോളി സിൽക്സ് ഉടമകൂടിയായ ജോയ് ആലുക്കാസ് സുപ്രിയക്ക് വീട് വച്ചു നൽകാമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. ജോയ് ആലുക്കാസും കുടുംബവും നേരിട്ടെത്തി സുപ്രിയക്കായി ഒരു അനുമോദനച്ചടങ്ങും സംഘടിപ്പിച്ചിരുന്നു.
തൃശൂരുള്ള ജോളി സിൽക്സിന്റെ ഹെഡ്ഓഫീൽ വച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ ഒരു സർപ്രൈസ് സമ്മാനം നൽകുമെന്ന് അറിയിച്ചിരുന്നു. ഇത്ര വലിയ സർപ്രൈസാകുമെന്ന് കരുതിയില്ലെന്നും സുപ്രിയ. തനിക്കു കിട്ടിയ അനുമോദനച്ചടങ്ങനെ പറ്റി പറയുമ്പോൾ വാക്കുകളിൽ ആവേശം.
തൃശൂർ ഹെഡ് ഓഫീസിൽ നൂറ് കണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ കൈയടികളുടെ നടുവിലൂടെയായിരുന്നു സ്വീകരണം. ഒരിക്കലും മറക്കാനാകാത്ത സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.' എല്ലാവരോടും നന്ദിയുണ്ടെന്നും സുപ്രിയ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us