Advertisment

ആ പ്രതികരണത്തിന് രാഹുലിന് നൂറിൽ നൂറെന്ന് നടൻ ജോയ് മാത്യു

New Update

publive-image

Advertisment

വയനാട്ടിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് ജോയ് മാത്യു. 'പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100' എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. കല്‍പ്പറ്റയിലെ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയും ഓഫീസ് അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നു പറയുകയും ചെയ്തിരുന്നു.

സ്വന്തം ഓഫീസ് തകർത്ത സംഭവത്തെ തുടർന്ന് വയനാട് എംപി ഓഫീസിൽ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണത്തെ കുറിച്ചുള്ള നടൻ ജോയ് മാത്യുവിന്റെ പ്രതികരണം കാലിക പ്രസക്തമായി. രാഷ്ട്രീയ പോർവിളികൾക്ക് കോപ്പ് കൂടിവരുന്ന സംസ്ഥാന രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്ന സന്ദേശമാണ് ജോയ് മാത്യു നൽകുന്നത് . ' പൊറുക്കുക എന്നൊരു വാക്ക് വാക്ക് മലയാളിയെ ഓർമ്മപ്പെടുത്തിയ രാഹുൽ ഗാന്ധിക്ക് 100 / 100' എന്നാണ്

ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചത്. എ കെ ജി സെന്റർ ആക്രമണം ആര് നടത്തിയതാണെങ്കിലും അതിനു പിന്നിൽ കലാപാഹ്വാനം ആണെന്ന യാഥാർഥ്യം നിലനിൽക്കെയാണ് രാഹുൽ ഗാന്ധിയുടെ പക്വതയോടെയുള്ള പ്രതികരണം

ഓഫീസ് തകര്‍ത്തവര്‍ കുട്ടികളാണ്. അവര്‍ പ്രവര്‍ത്തിച്ചത് നിരുത്തരവാദപരമായാണ്. അവര്‍ക്ക് നമ്മളേക്കാള്‍ വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രമാണ് ഉള്ളത്. അവര്‍ കുട്ടികള്‍ കൂടിയാണ്, അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണ് കരുതുന്നത്. അവര്‍ക്ക് ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം മനസ്സിലാവുന്നില്ലെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി പറഞ്ഞത്ഇത് എന്റെ ഓഫീസാണ്, അതിനപ്പുറം ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദത്തിന്റെ ഓഫീസാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നത്. അക്രമം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്ന ചിന്ത രാജ്യത്ത് ആകമാനം ഉണ്ട്. എന്നാല്‍, അക്രമം ഒരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയില്ല. കുട്ടികളാണ് ഇത് ചെയ്ത്, അവര്‍ കുട്ടികള്‍ കൂടിയാണ്, അവര്‍ ചെയ്തത് നല്ലകാര്യമല്ല. അവര്‍ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിച്ചത്. അവരോട് എനിക്ക് യാതൊരുവിധ ദേഷ്യമോ വിദ്വേഷമോ ഇല്ല. അവരൊരു ചെറിയ കാര്യമാണ് ചെയ്തത്. അതവിടെ വിടണം.



rahul gandhi joy mathew
Advertisment