ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എംപി ഓഫിസാണ് രാഹുലിന്റേത്; അത് തല്ലിത്തകര്‍ക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് ജോയ് മാത്യു

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലുളള ഓഫിസ് തല്ലിതകര്‍ത്ത എസ്എഫ്ഐയെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടിയാണ് എസ്എഫ്ഐ നടത്തിയത്. കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എംപി ഓഫിസാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫിസ്. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസല്ല പൊതു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഓഫിസ് ആണെന്നും ജോയ് മാത്യു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു

Advertisment

ജനപ്രതിനിധി ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അയാള്‍ ജന സേവകനാണ് അയാളുടെ ഓഫിസ് ജനസേവന കേന്ദ്രവുമാണ്, അത് അങ്ങിനെ ആയിരിക്കുകയും വേണം. എംപിയുടെയോ എംഎല്‍എയുടെയോ ഓഫിസ് എന്നാല്‍ അത് പൊതുജനങ്ങളുടെ സ്വത്തും അവരുടെ ആശാകേന്ദ്രവുമാണെന്നും ജോയ് മാത്യു കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു എംപിയുടെയോ എംഎല്‍എയുടെയോ ഓഫീസ് എന്നാല്‍ അത് പൊതുജനങ്ങളുടെ സ്വത്താണ്, അവരുടെ ആശാകേന്ദ്രമാണ്. ജനപ്രതിനിധി ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അയാള്‍ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ്, അങ്ങിനെ ആയിരിക്കുകയും വേണം.

കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്. അത് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫീസല്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്. അത് തല്ലിത്തകര്‍ക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്.

Advertisment