Advertisment

പ്രശസ്ത കവി ജോയി വാഴയിൽ (ഐഎഎസ്) രചിച്ച ഫാസട്സ് ഓഫ് ഫ്രീഡം, നിറമെഴുതും പൊരുൾ (കവിതാ സമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾ റിട്ട. ജസ്റ്റിസ്‌ കുര്യൻ ജോസഫ് പ്രകാശനം ചെയ്തു

New Update

publive-image

Advertisment

പ്രശസ്ത കവി ജോയി വാഴയിൽ (ഐഎഎസ്) രചിച്ച ഫാസട്സ് ഓഫ് ഫ്രീഡം (Facets of Freedom: A Moral and Political Analysis), നിറമെഴുതും പൊരുൾ (കവിതാ സമാഹാരം) എന്നീ രണ്ടു പുസ്തകങ്ങൾ റിട്ട. ജസ്റ്റിസ്‌ കുര്യൻ ജോസഫ് പ്രകാശനം ചെയ്തു.

മലയാള കവിയും ഭാഷാ പണ്ഡിതനും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ചന്ദ്രശേഖരൻ നായർക്ക് നൽകിക്കൊണ്ടാണ് പ്രസ്തുത ചടങ്ങു നിർവഹിച്ചത്. വേൾഡ് മലയാളീ കൌൺസിൽ ഡെൽഹി പ്രൊവിൻസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ് സന്നിഹിതനായിരുന്നു.

publive-image

എറണാകുളം ജില്ലയിൽ കിങ്ങിണി മറ്റത്തു വി. വി. പത്രോസിന്റെയും ഏലിയാമ്മയുടെയും പുത്രനായ ജോയി വാഴയിൽ അനുഗ്രഹീതനായ കവി, നോവലിസ്റ്റ്, ഭാഷാ പണ്ഡിതൻ, സാഹിത്യകാരൻ, വിവർത്തകൻ, ഗവേഷകൻ എന്നീ നിലകളിൽ ശോഭിക്കുന്ന കേന്ദ്ര സർക്കാരിലെ സെക്രട്ടറിയാണ്. ഒരു മുതിർന്ന ഐഎഎസ് എന്ന പദവിയിൽ കൂടുതലായി ജോയ് വാഴയിൽ എന്ന മലയാള കവിയായിട്ടാണ് ജനഹൃദയങ്ങളിൽ തിളങ്ങുന്നത്. ജലധാര പോലെയൊഴുകുന്ന മലയാള വാക് ചാതുര്യം ഡെൽഹി മലയാളികൾക്കിടയിൽ ജോയ് വാഴയിൽ അവറുകളെ വേറിട്ട് നിർത്തുന്നു.

അക്ഷയ സാഹിത്യ പുരസ്‌കാരം, എസ്. കെ. പൊറ്റക്കാട് അവാർഡ്, പഴശ്ശിരാജ സാഹിത്യപുരസ്കാരം, ഗവേഷണ പ്രബന്ധത്തിനു ലിറ്റററി നെറ്റ്‌വർക്ക് എക്സലൻസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

delhi news
Advertisment