ചെന്നൈ: തെക്കൻ സംസ്ഥാനങ്ങളിൽ സ്വയം തെളിയിക്കാനുള്ള അവസരം ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചിട്ടുള്ളതായും, പാർട്ടി ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ.
/sathyam/media/post_attachments/0mOr3hfPZMbSjNO9XkpY.jpg)
2016 ൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ പ്രസിഡന്റുമായ ജെ. ജയലളിതയുടെ മരണം മുതൽ, എ.ഐ.ഡി.എം.കെയെയും സംസ്ഥാന സർക്കാരിനെയും ബി.ജെ.പി വിദൂരമായി നിയന്ത്രിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ കാലാകാലങ്ങളായി ആരോപിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് , അത് ബി.ജെ.പിയുടെ പ്രവർത്തന രീതിയല്ല എന്നാണ് നഡ്ഡ മറുപടി പറഞ്ഞത്.
"ഞങ്ങൾ ആരെയും വിദൂരമായി നിയന്ത്രിക്കുന്നില്ല. ഇത് ഞങ്ങളുടെ പ്രവർത്തന രീതിയല്ല. ഞങ്ങൾ ഒരു 'ബിഗ് ബ്രദർ' അല്ല. ജനാധിപത്യ പ്രക്രിയയിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ വിദൂരമായി നിയന്ത്രിച്ചിരുന്നെങ്കിൽ സഖ്യ തീരുമാനങ്ങൾ വ്യത്യസ്തമാകുമായിരുന്നു,"- നഡ്ഡ പറഞ്ഞു.
പശ്ചിമ ബംഗാളിലും പുതുച്ചേരിയിലും സർക്കാർ രൂപീകരിക്കും, അസമിൽ സർക്കാരിനെ നിലനിർത്തും, കേരളത്തിൽ നല്ലത് ചെയ്യും. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ പ്രധാന മത്സരം എ.ഐ.എ.ഡി.എം.കെയും എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയും തമ്മിലാണ്. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 40 പാർലമെന്റ് സീറ്റുകളിൽ 39 എണ്ണവും ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം നേടിയപ്പോൾ ബാക്കിയുള്ളതാണ് എ.ഐ.എ.ഡി.എം.കെയ്ക്ക് നേടാനായത് എന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ. കാലഘട്ടത്തിൽ നടന്ന അഴിമതികൾ തമിഴ്‌നാട്ടിലെ ജനങ്ങൾ മറന്നിട്ടില്ലെന്നും ഡി.എം.കെ.-കോൺഗ്രസ് സഖ്യത്തെ ആക്രമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കിക്കെതിരെ ഭരണ വിരുദ്ധതയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതികൾ സംസ്ഥാന സർക്കാർ വിജയകരമായി നടപ്പാക്കിയിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us