ശബരിമലയുടെ പേരിൽ യു.ഡി.എഫ്​ മുതലക്കണ്ണീർ ഒഴുക്കേണ്ട; പിണറായിക്ക് സ്വർണത്തോടും ഉമ്മൻ ചാണ്ടിക്ക് സോളാറിനോടുമാണ് താൽപര്യം; ഇരുമുന്നണികളും അഴിമതിയിൽ മുങ്ങികുളിച്ചു, ഇതിനെല്ലാം പിന്നിൽ സ്ത്രീകളുടെ നിഴലുണ്ടെന്ന് ജെ പി നദ്ദ; 'ബംഗാളിൽ എത്തിയാൽ ഇരുകൂട്ടരും കെട്ടിപ്പിടിക്കും'

New Update

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പിണറായിക്ക് സ്വർണത്തോടും ഉമ്മൻ ചാണ്ടിക്ക് സോളാറിനോടുമാണ് താൽപര്യമെന്ന് നദ്ദ കുറ്റപ്പെടുത്തി. ഇരുമുന്നണികളും അഴിമതിയിൽ മുങ്ങികുളിച്ചതാണെന്നും ഇതിനെല്ലാം പിന്നിൽ സ്ത്രീകളുടെ നിഴലുണ്ടെന്നും നദ്ദ കുറ്റപ്പെടുത്തി. തൃശ്ശൂരിലെ ബിജെപിയുടെ സമ്മളേന വേദിയിലായിരുന്നു നദ്ദയുടെ വിമർശനം.

Advertisment

publive-image

ശബരിമലയുടെ പേരിൽ യു.ഡി.എഫ്​ മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും നദ്ദ പറഞ്ഞു.  അയ്യപ്പവിശ്വാസികളെ പിറകിൽനിന്ന്​ കുത്തിയ കോൺഗ്രസുകാർ ഇപ്പോൾ കാണിക്കുന്നത്​ നാടകമാണ്​.

വിശ്വാസം ചോദ്യം ചെയ്യാൻ ഓർഡിനൻസ്​ കൊണ്ടുവന്നപ്പോൾ കോൺഗ്രസ്​ ഒരക്ഷരം മിണ്ടിയില്ല. ശബരിമല വിഷയത്തിൽ രാഹുലും ഒന്നും പറഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പ്​ അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട്​ അവർക്ക്​ വേണം. അതിനായി ജനത്തെ കബളിപ്പിക്കുകയാണ്​.

സ്​ത്രീകളുടെയും അഴിമതിയുടെയും നിഴൽ വീണ ഭരണമാണ്​ മാറി മാറി കേരളത്തിൽ വരുന്നത്​. ഒരു മുഖ്യമന്ത്രി സോളാറി​ൻെറ പിറകെ പോയപ്പോൾ മറ്റൊരാൾ സ്വർണക്കടത്തിന്​ പിറകെയായി. ഇപ്പോഴത്തെ സ്​പീക്കറും വിവാദത്തിലാണ്​. സ്​പ്രിങ്​ക്ലർ, ഇ​-മൊബിലിറ്റി, കെഫോൺ, അഴിമതികളിലൂടെയാണ്​ ഈ സർക്കാർ പണമുണ്ടാക്കിയതെങ്കിൽ പാലാരിവട്ടം പാലം വിഴുങ്ങുകയായിരുന്നു യു.ഡി.എഫ്​ മന്ത്രി ഇബ്രാഹിം കുഞ്ഞ്​.

ബംഗാളിൽ എത്തിയാൽ ഇരുകൂട്ടരും കെട്ടിപ്പിടിക്കും. അധികാരം മാത്രമേ ഇരുകൂട്ടർക്കും വേണ്ടൂ. വരുന്ന തെരഞ്ഞെടുപ്പ്​ കേരളത്തിൽ വൻ ചലനമാണ്​ ഉണ്ടാക്കുക. അധികാരം ഞങ്ങളെ ഏൽപ്പിച്ച്​ ഇനി അവർ വിശ്രമിക്ക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു

 

jp nandha
Advertisment