കെ റെയിൽ: ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾക്ക് വായ്പ നിഷേധിക്കാനാവില്ല; വായ്പ നിഷേധിക്കുന്നത് യുഡിഎഫ് ഭരിക്കുന്ന ബാങ്കുകൾ, പരാതി ലഭിച്ചാൽ നടപടിയെന്ന് മന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾക്ക് വായ്പ നിഷേധിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കെ റെയിൽ സാമൂഹ്യാഘാത പഠനമാണ് ഇപ്പോൾ നടക്കുന്നത്.

Advertisment

publive-image

ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ ആരംഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കാത്തതിനാൽ വായ്പ നൽകാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കേണ്ടതില്ല. യുഡിഎഫ് ഭരിക്കുന്ന മാടപ്പള്ളി സഹകരണ സംഘമാണ് വായ്പ നിഷേധിച്ചതെന്നാരോപിച്ച മന്ത്രി വാസവൻ, പരാതി ലഭിച്ചാൽ ഇവർക്കെതിരെ നടപടി ആലോചിക്കുമെന്നും വിശദീകരിച്ചു.

അതേ സമയം കെ റെയിൽ സർവേയുടെ പേരിൽ യു ഡി എഫ് സഹകരണ സംഘങ്ങൾ വായ്പ നിഷേധിക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് വിഡി സതീശനും രംഗത്തെത്തി.

സർക്കാർ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയാൽ സാധാരണ ഒരു ബാങ്കും വായ്പ നൽകില്ലെന്ന് സതീശൻ പ്രതികരിച്ചു. ബാങ്കുകൾ വായ്പ നൽകണമെങ്കിൽ സർക്കാർ ഉത്തരവിറക്കണം. എന്നിട്ടും വായ്പ നൽകിയില്ലെങ്കിൽ സർക്കാരിന് നടപടി എടുക്കാമെന്നും സതീശൻ വിശദീകരിക്കുന്നു.

Advertisment