രമേശ്‌ ചെന്നിത്തലയ്ക്കെതിരായ കെ സുധാകരന്റെ പ്രസ്താവനയെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധാകരന്‍ ഖേദം പ്രകടിപ്പിക്കണമെന്നും എംഎം ഹസന്‍; പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ്; എന്താണ് സുധാകരന്‍ ഉദ്ദേശിച്ചതെന്ന് അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി

New Update

publive-image

കോഴിക്കോട്: ചെന്നിത്തലയ്ക്കെതിരായ കെ സുധാകരന്റെ പ്രസ്താവനയെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും. സുധാകരൻ ഖേദം പ്രകടിപ്പിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ പറഞ്ഞു.

Advertisment

സ്ഥലത്തില്ലായിരുന്നുവെന്നും എന്താണ് സുധാകരൻ ഉദ്ദേശിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. സംഭവത്തിൽ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല.

മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നില്‍ താന്‍ കെപിസിസി പ്രസിഡന്റാകുന്നത് തടയാനുള്ള പാര്‍ട്ടിയിലെ നീക്കങ്ങളാണെന്ന് സുധാകരന്‍ ആരോപിച്ചിരുന്നു. ഹൈക്കമാൻഡ് പ്രതിനിധിയെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പ്രശ്നമില്ലെന്ന് ഇന്നലെ പറഞ്ഞ ചെന്നിത്തല ഇന്ന് നിലപാട് മാറ്റിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Advertisment