Advertisment

കെപിസിസി ഭാരവാഹികളുടെ പട്ടിക രണ്ടു ഘട്ടത്തിലായി പ്രഖ്യാപിക്കാന്‍ ആലോചന ! ആദ്യ ഘട്ടത്തില്‍ 15 ജനറല്‍ സെക്രട്ടറിമാരും അഞ്ച് വൈസ് പ്രസിഡന്റും ട്രഷററും മാത്രം ! ഈ മാസം 30നുള്ളില്‍ ആദ്യ പട്ടിക. 15 നിര്‍വാഹക സമിതിയംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും ! ഇക്കുറി വനിതാ പ്രാതിനിധ്യവുമുണ്ടാകും. ഗ്രൂപ്പു നേതാക്കളുടെ പട്ടികയില്‍ വിശദമായ ചര്‍ച്ച. എന്തുവന്നാലും ജംബോ പട്ടികയില്ലെന്നു കെ സുധാകരന്റെ ഉറപ്പ് !

New Update

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക രണ്ടു ഘട്ടങ്ങളിലായി പ്രഖ്യാപിക്കാന്‍ സാധ്യത. ആദ്യ ഘട്ടത്തില്‍ 15 ജനറല്‍ സെക്രട്ടറി, അഞ്ച് വൈസ്പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നിവരുടെ പട്ടികയാകും പ്രഖ്യാപിക്കുക. നിര്‍വാഹക സമിതിയംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കാമെന്നാണ് തല്‍ക്കാലം ഉണ്ടാക്കിയ ധാരണ.

Advertisment

publive-image

എ,ഐ വിഭാഗങ്ങള്‍ ഭാരവാഹി സ്ഥാനത്തേക്ക് പ്രത്യേകം പട്ടിക തയ്യാറാക്കി നല്‍കിയതായാണ് വിവരം. ഗ്രൂപ്പുകള്‍ മുമ്പോട്ടുവച്ച പേരുകളോട് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞാകും പട്ടിക തയ്യാറാക്കല്‍. ഈ മാസം തന്നെ കെപിസിസി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കണമെന്നാണ് കെ സുധാകരന്റെ നിര്‍ബന്ധം.

ഇതിന്റെ ഭാഗമായി ഇന്നു ചില ചര്‍ച്ചകള്‍ തലസ്ഥാനത്തു നടക്കുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തില്‍ നിന്നും മുതിര്‍ന്ന നേതക്കളില്‍ നിന്നും അഭിപ്രായം തേടും. ഗ്രൂപ്പുകള്‍ മുന്നോട്ട് വച്ച പേരുകള്‍ക്കൊപ്പം പുതിയ നേതൃത്വത്തിന്റെ നിലപാടുകളും അറിഞ്ഞ് അഭിപ്രായഐക്യം ഉണ്ടാക്കാനാണ് ശ്രമം.

ഡിസിസി അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പുകളെ കൂടുതല്‍ അനുനയിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയേക്കും. അങ്ങനെ വന്നാല്‍ പല സ്ഥിരം മുഖങ്ങളും ഇന്ദിരാഭവനിലെ കസേരകളില്‍ കാണാം.

ഭാരവാഹികളില്‍ വനിതാ സംവരണവും കുറയാനിടയില്ല. ഇത്തവണ ആദ്യം ഘട്ടം പ്രഖ്യാപിക്കുന്ന പട്ടികയിലെ 21 പേരില്‍ പരമാവധി അഞ്ചുപേര്‍ വരെ വനിതകളാകും. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍ നിന്നും പ്തിനിധികള്‍ ഉണ്ടാകും.

എന്തു വന്നാലും ജംബോ ഭാരവാഹികള്‍ ഉണ്ടാകില്ലെന്നു തന്നെയാണ് കെപിസിസി പ്രസഡന്റിന്റെ പക്ഷം. ആദ്യ ഘട്ട പട്ടിക ഈമാസം 30ന് പ്രഖ്യാപിക്കും.

kpcc
Advertisment