Advertisment

സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ലൂസിഫറില്‍ മോഹന്‍ലാല്‍ പൊലീസുകാരന്റെ തോളത്ത് കാല്‍ വച്ചപ്പോള്‍ കാവലില്‍ സുരേഷ് ഗോപി പൊലീസുകാരന്റെ നെഞ്ചത്ത് മുട്ടുകാല്‍ വയ്ക്കുന്ന സീനാണുള്ളത്.

തമ്പാന്‍ എന്ന നായക വേഷത്തില്‍ സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രണ്‍ജി പണിക്കരും ചിത്രത്തില്‍ വേഷമിടുന്നു. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്ന മറ്റുള്ളവര്‍. രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല തുടങ്ങിയവരും വേഷമിടുന്നു.ദേശീയ പുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.

Advertisment