Advertisment

സൈനു ചാവക്കാടന്‍റെ "ഇക്കാക്ക" ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും.

New Update

കടല്‍ പറഞ്ഞ കഥ, ആൾക്കൂട്ടത്തിൽ ഒരുവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൈനു ചാവക്കാടൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇക്കാക്ക ഹൈ സീസ് ഇന്റർനാഷണലും, ഹൈ ഹോബ്സ് എന്റർട്രെയിൻ മെൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisment

publive-image

ആശ കെ നായർ കോ പ്രൊഡ്യൂസറായി എത്തുന്ന ചിത്രംകൂടിയാണ് ഇക്കാക്ക കുടുംബ പശ്ചാത്തലത്തിൽ സഹോദര സ്നേഹത്തിന്റെ ചാവക്കാടിന്റെ കഥ പറയുകയാണ് ഇക്കാക്ക. ചിത്രത്തിൽ പ്രദീപ് ബാബു ഇക്കാക്കയായി പ്രധാനവേഷത്തിൽ എത്തുമ്പോൾ പാഷാണം ഷാജി( സാജു നവോദയ) ഉമേഷ് എന്ന ശക്തമായ കഥാപാത്രമായി മാറുന്നു.

ഒരുവർഷത്തെ തയ്യാറെടുപ്പോടെയാണ് പാഷാണം ഷാജി ഉമേഷ് എന്നാ കഥാപാത്രം ആയി മാറിയത്. അബു എന്ന കഥാപാത്രമായി ഇന്ദ്രൻസ് എത്തുമ്പോൾ മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഒട്ടനവധി പുതുമുഖ നടി നടന്മാരെയും മലയാള സിനിമയ്ക്ക് സമ്മാനിക്കു കയാണ്

സൈനു ചാവക്കാടൻ. ടോണി ലോയിഡ് അരൂജ യാണ് ചായാഗ്രഹണം നിർവഹിച്ചത്. പ്രദീപ് ബാബു,ബിമൽ പങ്കജ് എന്നീ സംഗീത സംവിധായകൻമാരുടെ ഇക്കാക്കയിലെ ഗാനങ്ങൾ ജനശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ചാവക്കാടും എറണാകുളത്തും ആയിരുന്നു പ്രധാന ലൊക്കേഷനുകൾ. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും എന്ന് സംവിധായകൻ സൈനു ചാവക്കാടൻ അറിയിച്ചു.

Advertisment