കടപ്പാട്ടുരപ്പന് ഇനി പുതിയ തങ്കത്തിടമ്പ് ; സമർപ്പണം ഭക്തിനിർഭരം

author-image
സുനില്‍ പാലാ
Updated On
New Update

പാല: കടപ്പാട്ടൂരപ്പന് ഇനി പുതിയ തങ്കത്തിടമ്പ്. കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ തിടമ്പായ ഇതിൻ്റെ സമർപ്പണം ഇന്നലെ ക്ഷേത്രസന്നിധിയിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു.

Advertisment

40 കിലോയോളം തൂക്കവും അഞ്ചര അടി ഉയരവും മൂന്നടി വീതിയുമുള്ള ഇത്ര വലിയ തിടമ്പ് കോട്ടയം ജില്ലയിലെയും സമീപ ജില്ലകളിലെയും മഹാക്ഷേത്രങ്ങളിൽ പോലുമില്ല. ഭക്തജനങ്ങളുടെ സംഭാവനയോടെ കടപ്പാട്ടൂർ ദേവസ്വമാണ് ഈ തിടമ്പ് പണിയിച്ചത്. വാഴപ്പിള്ളി ഗിരീഷാണ് ശിൽപ്പി .

publive-image

മാന്നാറിലെ പ്രശസ്തമായ സ്വാമിയുടെ കടയിലെ ലക്ഷ്മണ അയ്യരും കൂട്ടരും ചേർന്നാണിത് വാർത്തെടുത്തത്. 2 ലക്ഷത്തിൽപ്പരം രൂപയാണ് നിർമ്മാണച്ചിലവ്. താമരപ്പൂവുകൾക്കു നടുവിൽ വിരാജിക്കുന്ന ചന്ദ്രക്കലാധരൻ്റെ മനോഹരവും വശ്യവുമായ രൂപമാണ് തിടമ്പിലുള്ളത്.

ഇന്നലെ രാവിലത്തെ ശുഭ മുഹൂർത്തത്തിൽ വിശേഷാൽ പൂജകളോടെ കടപ്പാട്ടൂർ മേൽശാന്തി പത്മനാഭൻ പോറ്റി തിടമ്പ് സമർപ്പണം നിർവ്വഹിച്ചു.

publive-image

ദേവസ്വം ഭരണസമിതി നേതാക്കളായ സിജു ചെറുകരത്താഴെ, വി. മുരളീധരൻ ഇന്ദിരാഭവൻ, ഗോപിനാഥൻ ചെറുകരത്താഴെ, ശ്രീധരൻ കർത്താ, മധൂ സൂദനൻ നായർ കോട്ടൂർ, ഷോബി ചെറുകരത്താഴെ, രവി കരുവാകുളം പി. ആർ. ഒ. കടപ്പാട്ടൂർ ജിതേന്ദ്രൻ എന്നിവർ പങ്കെടുത്തു.

publive-image

കൊവിഡിനു ശേഷം ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ എഴുന്നള്ളത്തുകളിലും ഇനി ഈ തിടമ്പാണ് ഉപയോഗിക്കുന്നത്. നാളെ ജൂലൈ 14ന് ക്ഷേത്രത്തിലെ വിഗ്രഹ ദർശന വാർഷിക ദിനമാണെങ്കിലും ആഘോഷങ്ങളൊന്നുമില്ല. ചടങ്ങു മാത്രമേ ഉണ്ടാകൂ.

pala news kadappattur temple
Advertisment